ബെര്‍ലിന്‍: കാലികള്‍ക്ക് മേയാന്‍ സ്ഥലമില്ലെന്ന് ആരോപിച്ച് ജര്‍മ്മന്‍ പാര്‍ലമെന്റ് വളപ്പില്‍ പരിസ്ഥിതി പ്രവര്‍ത്തകരുടെ പ്രതിഷേധം. പശുക്കളെയും പശുക്കുട്ടികളേയും പാര്‍ലമെന്റ് ഗാര്ഡനിലെത്തിച്ചാണ് ഗ്രീന്‍പീസ് പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിച്ചത്. പശുക്കളുടെ സ്വാഭാവിക ആവാസ ഇടം മേച്ചില്‍ പുറങ്ങളാണെന്ന ബോര്‍ഡുകള്‍ കൊണ്ട് തീര്‍ത്താണ് പശുക്കളെ പരിസ്ഥിതി പ്രവര്‍ത്തകര്‍ പാര്‍ലമെന്റ് ഗാര്‍ഡനില്‍ മേയാന്‍ വിട്ടത്.
ഒരു വര്‍ഷത്തിലെ ഭൂരിഭാഗം സമയവും പശുക്കളെ കൂട്ടിനുള്ളില്‍ അടച്ചിടേണ്ട അവസ്ഥയാണ് ജര്‍മനിയില്‍ നിലവിലുള്ളതെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വിശദമാക്കുന്നത്. പരിസ്ഥിതിക്കും, ജൈവ വൈവിധ്യത്തിനും മേച്ചില്‍ പുറങ്ങള്‍ അനിവാര്യമാണെന്നും എന്നാല്‍ അതിനായുള്ള ചെലവ് വര്‍ധിക്കുകയാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകാന്‍ വേണ്ടിയാണ് ഇത്തരമൊരു പ്രതിഷേധമെന്നാണ് പരിപാടിയുടെ സംഘാടക ലസി വാന്‍ അകെന്‍ പറയുന്നത്. ജര്‍മന്‍ കൃഷിമന്ത്രിയുടെ ശ്രദ്ധ നേടാനാണ് ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ഇവര്‍ വിശദമാക്കുന്നത്. നിരവധി ക്ഷീര കര്‍ഷകരാണ് പ്രതിഷേധത്തിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയത്.

Comments