
കോഴിക്കോട് : കണമലയിലെ കാട്ടുപോത്ത് വിഷയത്തില്‍ കെസിബിസിക്കെതിരെ വനംമന്ത്രി എ കെ ശശീന്ദ്രന്. കെസിബിസിയുടെ നിലപാട് പ്രകോപനപരമാണ്.കാട്ടുപോത്തിനെ വെടിവയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്. മൃതദേഹം വച്ചുള്ള വിലപേശല്‍ തന്ത്രങ്ങളില്‍ നിന്ന് പിന്മാറണം. വളരെ സൂക്ഷിച്ച് ചെയ്യേണ്ട നടപടിയാണ് കാട്ടുപോത്തിനെ മയക്കുവെടി വയ്ക്കുക എന്നത്.
ഇന്നലെ കളക്ടര്‍ക്ക് വെടിവയ്ക്കാന്‍ ഉത്തരവിടാനുള്ള അധികാരമില്ല എന്നായിരുന്നു ആക്ഷേപം, ഇന്നത് മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഈ പ്രശ്നവും കോടതിയില്‍ പോകാന്‍ സാധ്യത ഉണ്ട്. ഇനി ഒരു കാട്ടുപോത്ത് ആക്രമണം ഇല്ലാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സമ്മര്‍ദം ഉണ്ടാക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം.
മതമേലധ്യക്ഷന്മാര് സ്വീകരിച്ച നിലപാട് ശരിയാണോ എന്ന് അവര്‍ ആലോചിക്കണം. ഈ പ്രവര്‍ത്തനം അവരുടെ പാരമ്പര്യത്തിന് നിരക്കുന്നതല്ലെന്ന് വനംമന്ത്രി കൂട്ടിച്ചേര്‍ത്തു .വന്യ ജീവി ആക്രമണങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണുന്നുണ്ടോയെന്ന് സംശയമാണെന്ന് കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ക്ലിമ്മീസ് പ്രതികരിച്ചിരുന്നു




