
എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചതോടെ പ്ലസ് ടു റിസള്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാഫലം മെയ് 25 വ്യാഴാഴ്ച പ്രഖ്യാപിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫല തീയതി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി കഴിഞ്ഞയാഴ്ചയാണ് പ്രഖ്യാപിച്ചത്. ഇതോടെ പ്ലസ് ടു ഫലം അറിയേണ്ടത് എങ്ങനെയെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് വിദ്യാര്‍ഥികള്‍. 12-ാം ക്ലാസ് ഫലം അറിയാന്‍ വിപുലമായ സൗകര്യങ്ങളാണ് സര്‍ക്കാര്‍ ഒരുക്കുന്നത്.
dhsekerala.gov.in എന്ന വെബ്സൈറ്റില്‍ ഫലമറിയാനുള്ള സൗകര്യമുണ്ടായിരിക്കും. ഫല പ്രഖ്യാപനത്തിന്റെ തലേദിവസമാകും ഫലമറിയാനുള്ള വെബ്സൈറ്റുകള്‍ ഏതൊക്കെയാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുക. ഫല പ്രഖ്യാപനത്തിന് ശേഷം പിആര്‍ഡി ആപ്പിലൂടെയും മറ്റ് വെബ്സൈറ്റുകളിലൂടെയും ഫലം അറിയാന്‍ കഴിയും.




