കോഴിക്കോട് നഗരത്തില്‍ ബൈക്കിലെത്തി യുവദമ്പതികളെ ആക്രമിച്ച കേസില്‍ ഒരാള്‍ പിടിയില്‍. നടുവട്ടം സ്വദേശി മുഹമ്മദ് അജ്മലാണ് അറസ്റ്റിലായത്. പരാതിക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു. പോലീസ് കേസില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മുഹമ്മദ് അജ്മലാണ് തങ്ങളെ മര്‍ദ്ദിച്ചതെന്നും മറ്റുള്ളവര്‍ക്കെതിരെ പരാതിയില്ലെന്നും അശ്വിന്‍ വ്യക്തമാക്കി. പോലീസ് നടപടിയെടുക്കുന്നതില്‍ കാലതാമസം വരുത്തിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു.
നഗരമധ്യത്തില്‍വെച്ച് കഴിഞ്ഞ ദിവസം രാത്രി പത്തോടെയാണ് ഇരിങ്ങാടന്‍പള്ളി സ്വദേശി അശ്വിനും ഭാര്യയ്ക്കും ദുരനുഭവം ഉണ്ടായത്. ബൈക്കുകളില്‍ പിന്തുടര്‍ന്നെത്തിയ സംഘം ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിനാണ് ഇവര്‍ ഭര്‍ത്താവായ അശ്വിനെ മര്‍ദ്ദിച്ചത്. ഉടന്‍ ദമ്പതികള്‍ പരാതിയുമായി സിറ്റി ട്രാഫിക് പോലീസിനെയും, നടക്കാവ് പോലീസിനെയും സമീപിച്ചു.
വാഹനത്തിന്റെ നമ്പര്‍ സഹിതം രേഖാമൂലം പരാതി നല്‍കിയെങ്കിലും പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. പിന്നീട് ഡിസിപി അടക്കം മുതിര്‍ന്ന് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് അശ്വിന്റെയും ഭാര്യയുടെയും മൊഴി മെഡിക്കല്‍ കോളേജിലെത്തി പൊലീസ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് നഗരത്തിലെ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് പ്രതികളെ തിരിച്ചറിയുകയായിരുന്നു.

Comments