
ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും മൂല്യമുള്ള നടന്മാരില് ഒരാളാണ് അമീര്ഖാന്. വല്ലപ്പോഴും ഒരു സിനിമയുമായി എത്തുന്ന അദ്ദേഹം അത് സൂപ്പര്‍ഹിറ്റാക്കുകയും ചെയ്യും. അമീറിന്റെ സിനിമ പോലെ തന്നെ ഹിറ്റാണ് അദ്ദേഹത്തിന്റെ പ്രണയകഥകളും. കിരണ്റാവുവുമായി പിരിഞ്ഞതിന് ശേഷം താരത്തിന്റെ പ്രണയകഥകളിലെ ഏറ്റവും പുതിയ ഹീറോയിന് ബോളിവുഡിലെ യുവതാരം സനാഫാത്തിമയാണ്.
രണ്ടുപേരും പ്രണയത്തിലാണെന്നാണ് ഏറ്റവും പുതി ഗോസിപ്പുകള്‍. രണ്ടുപേരും പിക്കിള്‍ബോള്‍ ഒരുമിച്ച് കളിക്കുന്നതിന്റെ വീഡിയോ നെറ്റില്‍ വൈറലായിട്ടുണ്ട്. അതേസമയം ഇരുവരും പ്രണയത്തിലാണെന്ന തരത്തില്‍ മുമ്പ് റൂമറുകള്‍ വന്നപ്പോഴെല്ലാം രണ്ടുപേരും അത് തള്ളിയിരുന്നു. ഇത്തരം വാര്‍ത്തകളെ തള്ളിയ സന താരത്തിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.
ആദ്യഭാര്യയെയും മകള്‍ ഇറയെയും ഉപേക്ഷിച്ചാണ് അമീര്‍ തന്റെ സിനിമയുടെ സഹസംവിധായിക ആയിരുന്ന കിരണിനെ വിവാഹം കഴിച്ചത്. ഇരുവര്‍ക്കും ഒരു മകന് കൂടിയുണ്ട്. ദീര്‍ഘമായ ദാമ്പത്യത്തിന് ശേഷം കിരണുമായുള്ള വിവാഹബന്ധവും അമീര്‍ വേര്‍പെടുത്തിയിരുന്നു. വേര്‍പെട്ടെങ്കിലും തന്റെ ജീവിതത്തിലെ വേര്‍പിരിക്കാന്‍ കഴിയാത്ത അദ്ധ്യായമാണ് കിരണെന്നാണ് താരം പറഞ്ഞത്.
റെഡ്ഡിറ്റിലാണ് അമീറിന്റെയൂം സനയുടേയും വീഡിയോ വന്നത്. അമീറും സനയും ഗോസിപ്പുകളെ തള്ളിക്കളയുന്നുണ്ടെങ്കിലും ആരാധകര്‍ അതൊന്നും വിശ്വസിച്ചിട്ടില്ല. നേരത്തേ കിരണിന്റെ കാര്യത്തിലും ഇരുവരേയും ചേര്‍ത്ത് ഗോസിപ്പുകള്‍ വന്നപ്പോഴെല്ലാം രണ്ടുപേരും തള്ളിയിരുന്നു. ഒരിക്കലും തങ്ങളുടെ ബന്ധത്തെ സ്ഥിരീകരിക്കാനും തയ്യാറായിരുന്നില്ല. സമാന രീതി തന്നെയാണ് ഇതിലും സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നാണ് ആരാധകരുടേയും ട്രോള്‍.
ദംഗല്‍ എന്ന സിനിമയില്‍ മകളും പിതാവുമായി അഭിനയിച്ചവരാണ് ഇരുവരും. അതിന് ശേഷം സന അമീറിന്റെ കുടുംബവുമായി വലിയ ബന്ധവുമുണ്ടാക്കിയിരുന്നു. ഇരുവരും കളിക്കുന്ന വീഡിയോയ്ക്ക് താഴെ ട്രോളിനും ഒരു കുറവുമില്ല. ''അദ്ദേഹത്തിന്റെ പല തലമുറയിലെ ഭാര്യമാര്‍ ഇങ്ങിനെ അറിയപ്പെടും, ജനറേഷന് എക്സ്: ബഡിമാ, ജനറേഷന് വൈ: ചോട്ടി മാ, ജനറേഷന് ഇസഡ്: ഫാത്തിമാ.'' ഒരു യൂസര്‍ കുറിച്ചു. ''മമ്മി നമ്പര്‍ 3 വരുന്നു'' എന്നാണ് മറ്റൊരാളുടെ കമന്റ്.






