1947-ല്‍ വിഭജന സമയത്ത് വേര്‍പിരിഞ്ഞ രണ്ട് സഹോദരങ്ങള്‍ നീണ്ട 75 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ പരസ്പരം കണ്ടുമുട്ടിയിരിക്കയാണ്. ഇന്ത്യയില്‍ താമസിക്കുന്ന 81 -കാരിയായ മഹേന്ദ്ര കൗറാണ് തന്റെ സഹോദരനായ ഷെയ്ഖ് അബ്ദുള്‍ അസീസിനെ 75 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയത്. വിഭജനസമയത്ത് വേര്‍പിരിഞ്ഞവരെ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു സോഷ്യല്‍ മീഡിയ കൂട്ടായ്മയാണ് ഇരുവര്‍ക്കും ഒന്നുചേരാനുള്ള അവസരം ഒരുക്കിയത്.
മഹേന്ദ്ര കൗര്‍ അടുത്തിടെ തന്റെ കുടുംബത്തോടൊപ്പം ഗുരുദ്വാര ദര്‍ബാര്‍ സാഹിബ് കര്‍ത്താപൂര്‍ സന്ദര്‍ശിച്ചു. അപ്പോള്‍ പാകിസ്ഥാന് അധിനിവേശ കാശ്മീരില്‍ നിന്നും കര്‍താര്‍പൂരിലേക്ക് അവരുടെ 78 വയസ്സുള്ള സഹോദരന് ഷെയ്ഖ് അബ്ദുള്‍ അസീസും എത്തിയിരുന്നു. അവിടെ വച്ചാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്. നേരത്തെ തന്നെ വിവാഹിതനാവുകയും കുടുംബമായി കഴിയുകയും ചെയ്യുകയായിരുന്ന അദ്ദേഹത്തിന് എപ്പോഴും തന്റെ വേണ്ടപ്പെട്ടവരെ കണ്ടെത്താനുള്ള ആഗ്രഹം ഉണ്ടായിരുന്നു.
കര്‍താര്‍പൂര്‍ ഇടനാഴിയില്‍ (സമാധാനത്തിന്റെ ഇടനാഴി) വേര്‍പിരിഞ്ഞ മറ്റൊരു കുടുംബ സംഗമം. 1947-ല്‍ വിഭജന സമയത്ത് വേര്‍പിരിഞ്ഞ ഷെയ്ഖ് അബ്ദുള്‍ അസീസും സഹോദരി മൊഹീന്ദര്‍ കൗറും ഗുരുദ്വാര ശ്രീ ദര്‍ബാര്‍ സാഹിബ് കര്‍താര്‍പൂരില്‍ വച്ച് കണ്ടുമുട്ടി.ഇരുകുടുംബങ്ങളും ഏറെ സന്തോഷിക്കുകയും സര്‍ക്കാരിനെ പ്രശംസിക്കുകയും ചെയ്തു എന്ന കുറിപ്പോടെയാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. ഇരുവരും നീണ്ട വര്‍ഷക്കാലത്തിന് ശേഷം കണ്ടുമുട്ടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
ഇരുവരുടെയും ഒന്നുചേരല്‍ എല്ലാവരേയും വികാരനിര്‍ഭരരാക്കി. പരസ്പരം പൂമാലകള്‍ ഇട്ടും മധുരം പങ്കുവച്ചുമാണ് ഇരുവരുടേയും കുടുംബങ്ങള്‍ ഈ ഒന്നുചേരല്‍ ആഘോഷിച്ചത്. കണ്ണ് നനയാതെ ഹൃദയമുള്ളൊരാള്‍ക്കും ഈ വീഡിയോ കാണാനാവില്ല എന്നാണ് പലരും പറഞ്ഞത്.

Comments