
ന്യൂഡല്‍ഹി: പുതിയ പാര്ല്മെന്റ് മന്ദിരത്തിലേക്ക് പ്രതിഷേധവുമായി എത്തിയ ഗുസ്തി താരങ്ങളില്‍ ബജ്റംഗ് പൂനിയയെ ഡല്‍ഹി പോലീസ് രാത്രി ഏറെ വൈകി വിട്ടയച്ചു. പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വിനേഷ് ഫഗോട്ട്, സാക്ഷി മല്ലിക്, ബജ്റംഗ് പൂനിയ എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവരുടെ സമരപ്പന്തല്‍ പൊളിക്കുകയും ചെയ്തിരുന്നു.
പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തതിന് തൊട്ടു പിന്നാലെ ഇവിടേയ്ക്ക് ഗുസ്തി താരങ്ങള്‍ മാര്‍ച്ച് ചെയ്തിരുന്നു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ നിന്നും ഏറെ ദൂരയല്ലാത്തെ ജന്തര്‍മന്ദറിലായിരുന്നു ഇവര്‍ സമരം ആരംഭിച്ചത്. കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും ഉദ്യോഗസ്ഥരെ കൃത്യനിര്‍വ്വഹണത്തില്‍ തടസ്സം ഉണ്ടാക്കിയെന്നും ഗുസ്തി താരങ്ങള്‍ക്കെതിരേ കുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.
ജന്തര്‍മന്ദറിലെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയ പോലീസ് ഇവിടെയുണ്ടായിരുന്ന പ്രതിഷേധ ബാനറുകളും ദേശീയപതാകയുമടക്കം നീക്കം ചെയ്തു. ലൈംഗികാതിക്രമ കേസില്‍ ഗുസ്തി ഫെഡറേഷന് തലവനും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് വിനേഷ് ഫൊഗോട്ട്, ബജ്രംഗ് പൂനിയ, സാക്ഷി മല്ലിക്ക് എന്നിവരുടെ നേതൃത്വത്തില്‍ ഗുസ്തി താരങ്ങളുടെ സമരം.
ഏപ്രില്‍ 23 ന് ആരംഭിച്ച ഗുസ്തി താരങ്ങളുടെ സമരത്തില്‍ ഞായറാഴ്ച വനിതാ ഗുസ്തി താരങ്ങളുടെ ഒരു സമരമാണ് പ്രതിഷേധക്കാര്‍ ലക്ഷ്യമിട്ടത്. മഹിളാ സമ്മാന്‍ മഹാപഞ്ചായത്ത് ഉടന്‍ സമരത്തിന്റെ ഭാഗമായി മാറും. മഹാ പഞ്ചായത്തിന് മുന്നോടിയായുള്ള സമരമായിരിക്കും ഇത്. ഇതോെട ഡല്‍ഹി പോലീസും സുരക്ഷ കൂട്ടിയിരുന്നു. എന്നാല്‍ വിനേഷ് ഫെഗോട്ടും സഹോദര സംഗീത ഫെഗോട്ടും സുരക്ഷാ ബാരിക്കേടുകള്‍ കടന്നുകയറാന്‍ ശ്രമിച്ചതോടെയാണ് കാര്യങ്ങള്‍ കൈവിട്ടു പോയത്.






