കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഹിമാലയത്തില്‍ ഹിമത്തിന്റെ അളവില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയെന്ന് 17 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ ബ്രിട്ടീഷ് പര്‍വതാരോഹകനായ കെന്റണ്‍ കൂള്‍, പറഞ്ഞത് ഇന്ന് ലോകം നേരിടാനിരിക്കുന്ന വലിയൊരു വിപത്തിന്റെ മുന്നൊരുക്കമാണ്. കാലം തെറ്റി വരുന്ന കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തെയും പിടി കൂടിയിരിയ്ക്കുകയാണ്. ഹിമവാനില്‍ മഞ്ഞില്ലാത്ത അവസ്ഥ ചിന്തിയ്ക്കാന്‍ പോലും സാധിയ്ക്കില്ല. എന്നാല്‍, ഹിമാലയം നേരിടുന്ന പ്രശ്നം മഞ്ഞുരുകല്‍ മാത്രമല്ല. ഇന്ന് ഹിമവാനെയും മൂടി മാലിന്യ കൂമ്പാരം ഉയര്‍ന്നിരിയ്ക്കുകയാണ്.
ഏകദേശം എട്ട് കിലോഗ്രാം മാലിന്യമാണ് എവറസ്റ്റിലെ ഓരോ പര്‍വതാരോഹകനും ഏവറസ്റ്റില്‍ ഉപേക്ഷിക്കുന്നത്. കൂടാരങ്ങള്‍, ശൂന്യമായ ഓക്സിജന്‍ ടാങ്കുകള്‍, ഭക്ഷണ പാത്രങ്ങള്‍, കൂടാതെ മനുഷ്യവിസര്‍ജ്യം എന്നിവ അവയില്‍ ഉള്‍പ്പെടുന്നു. ശ്വസം എടുക്കാന്‍ പ്രയാസം വരുമ്പോഴും, മുകളിലേക്ക് പോകുമ്പോള്‍ പലര്‍ക്കും ഛര്‍ദ്ദിയ്ക്കാന്‍ വരാറുണ്ട് അപ്പോള്‍ ഓക്കാനം കൊണ്ട് നിക്കക്കള്ളിയുമില്ലാതാകുമ്പോള് ക്ഷീണിതരായ പര്‍വതാരോഹകര്‍ പലപ്പോഴും തങ്ങളുടെ ഭാരമുള്ള കൂടാരങ്ങള്‍ ഉപേക്ഷിച്ച് ഏവറസ്റ്റ് ഇറങ്ങുന്നു. അവയൊക്കെ മാലിന്യ കൂമ്പാരങ്ങള്‍ അടിയുന്നതിനു കാരണമാകുന്നു.
ഏവറസ്റ്റ് ഇന്നൊരു വലിയ രോഗാണു കേന്ദ്രമാണെന്നാണ് ജീന്‍ സീക്വന്‍സിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടിയില്‍ നിന്നുള്ള മണ്ണ് വിശകലനം ചെയ്ത ഗവേഷകര്‍ പറഞ്ഞത്്.

Comments