തിരുവനന്തപുരം: കണ്ണൂര്‍ വി.സി നിയമനത്തില്‍ മുഖ്യമന്ത്രി സ്വജനപക്ഷപാതം കാണിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല സമര്‍പ്പിച്ച ഹര്‍ജി തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതി തളളി. മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്നായിരുന്നു ആവശ്യം.
കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമത്തിന് മുഖ്യമന്ത്രി സമ്മര്‍ദ്ദം ചെലുത്തിയെന്ന ഗവര്‍ണറുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സംസ്ഥാനത്തിന്റെ ഭരണത്തലവനായ ഗവര്‍ണര്‍ക്ക് വെറുംവാക്ക് പറയാനാവില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ആരുടെയെങ്കിലും വാക്കിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും തെളിവു വേണമെന്നുമായിരുന്നു കോടതിയുടെ വിശദീകരണം.






