സംസ്ഥാനത്തെ ആദ്യ വനിതാ വിരലടയാള വിദഗ്ദ്ധയും കേരളാ സ്റ്റേറ്റ് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ ആദ്യ വനിതാ ഡെപ്യൂട്ടി ഡയറക്ടറുമായ കെ ആര് ശൈലജ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1997 ല്‍ സര്‍വ്വീസില്‍ ഫിംഗര്‍പ്രിന്റ് സെര്‍ച്ചര്‍ ആയി പ്രവേശിച്ച ശൈലജ തിരുവനന്തപുരം,കോട്ടയം, ഇടുക്കി, വയനാട് എന്നീ ജില്ലകളിലെ ജോലി ചെയ്തിട്ടുണ്ട്.
ശൈലജയുടെ വൈദഗ്ധ്യം നിരവധി കേസന്വേഷണങ്ങളില്‍ കുറ്റവാളികളെ കണ്ടെത്താന്‍ പോലീസിന് സഹായകമായിരുന്നു. കോട്ടയത്ത് ഒഡീഷ സ്വദേശികള്‍ കൊല്ലപ്പെട്ട കേസന്വേഷണത്തില്‍ വിരലടയാളം പ്രധാന തെളിവായി മാറിയതാണ് അവയില്‍ ഏറെ പ്രധാനപ്പെട്ടത്. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഔദ്യോഗിക യാത്രയയപ്പ് ചടങ്ങില്‍ പോലീസ് ആസ്ഥാനത്തെ എ ഡി.ജി പി കെ പത്മകുമാര്‍ കെ ആര് ശൈലജയ്ക്ക് ഉപഹാരം സമ്മാനിച്ചു. ചടങ്ങില്‍ പോലീസ് ട്രെയിനിംഗ് കോളേജ് പ്രിന്‍സിപ്പല്‍ കിരണ്‍ നാരായണ്‍, ഫിംഗര്‍പ്രിന്റ് ബ്യൂറോ ഡയറക്ടര്‍ വി നിഗാര്‍ ബാബു എന്നിവര്‍ പങ്കെടുത്തു. ഇത്തവണ 11,801 പേരാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത്. കൂടുതല്‍ പേരും ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് വിരമിക്കുന്നത്.

Comments