
കേട്ടു കേള്‍വിയില്ലാത്ത പുതിയ പുതിയ സംഭവങ്ങളാണ് ഓരോ ദിവസവും സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത്. ഇതില്‍ ഭൂരിഭാഗം വാര്‍ത്തകളും കണ്ട് ആളുകള്‍ അമ്പരന്നു പോകാറുണ്ട്. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയാകുന്നത്. ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകന്മാര്ക്കൊപ്പം പോകുന്ന സ്ത്രീകളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ ഒരു യുവതി ചെയ്തിരിക്കുന്നത് പലര്‍ക്കും അംഗീകരിക്കാന്‍ കഴിയാത്ത രീതിയിലുള്ള ഒരു പ്രവൃത്തിയാണ്. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ അമ്മായിപ്പനെ വിവാഹം കഴിച്ചിരിക്കുകയാണ് ഈ യുവതി. ഡെക്ലാന് ഫുള്ളര്‍ എന്ന യുവാവാണ് ദി സണ്ണിനോട് തന്റെ ദുരനുഭവം പങ്കുവച്ചിരിക്കുന്നത്.
ഇംഗ്ലണ്ടിലെ വെയില്‍സില്‍ നിന്നുള്ള 22 കാരനായ ഡെക്ലാനും 22 കാരിയായ സ്റ്റെഫാനിയും ദമ്പതികളാണ്. ഇരുവര്‍ക്കും രണ്ട് വയസുള്ള വില്ലോയെന്ന ഒരു പെണ്‍കുട്ടിയുമുണ്ട്. മുന്‍ ശ്മശാന ജോലിക്കാരനായിരുന്ന ഡെക്ലാന് പറയുന്നത് തന്റെ ജീവിതം ഇന്ന് ടിവി സീരിയല്‍ പോലെയായെന്നാണ്. ഭാര്യയ്ക്ക് തന്റെ അച്ഛനോടൊപ്പം ചെലവഴിക്കുന്നതാണ് ഇഷ്ടം. ഉച്ചഭക്ഷണത്തിന് ശേഷം അച്ഛന്റെ മുറിയിലേക്ക് പോകാന്‍ തൃതിപ്പെടുന്ന ഭാര്യയെ താന്‍ ഒരിക്കല്‍ പിടികൂടിയെന്നും ആണ് ഡെക്ലാന് പറയുന്നത്. വിവാഹമോചിതനും 44 കാരനുമായ പിതാവ് തങ്ങളോടൊപ്പം താമസിക്കാന്‍ തുടങ്ങിയതോടെയാണ് തനിക്ക് ഭാര്യയുടെ മേല്‍ സംശയങ്ങള്‍ ആരംഭിച്ചതെന്ന് അയാള്‍ പറയുന്നു. സംശയം കടുത്തപ്പോള്‍ അച്ഛന്റെ മുറിക്ക് മുന്നില്‍ ഘടിപ്പിച്ചിരുന്ന വെബ്ക്യാം പരിശോധിച്ചപ്പോള്‍ താന്‍ വീട്ടിലില്ലാത്തപ്പോള്‍ തന്റെ ഭാര്യ കൂടുതല്‍ സമയവും അച്ഛന്റെ മുറിയില്‍ ചിലവഴിക്കുന്നതായി കണ്ടെത്തിയെന്നും അയാള്‍ പറഞ്ഞു. തുടര്‍ന്ന് ഡെക്ലാന് ഫുള്ളര്‍, സ്റ്റെഫാനിയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷം സ്റ്റെഫാനിയും ഡാരനും തങ്ങളുടെ പ്രണയവുമായി മുന്നോട്ട് പോകുകയും ഇരുവരും തങ്ങള്‍ക്ക് പിറക്കാന്‍ പോകുന്ന ഇരട്ടകുട്ടികള്‍ക്കായി കാത്തിരിക്കുകയും ചെയ്യുകയാണ്.
എന്നാല്‍ മറു ഭാഗത്ത് ഡെക്ലാന് ആകെ ആശയക്കുഴപ്പത്തിലാണ്. തന്റെ മുന്‍ ഭാര്യയായ സ്റ്റെഫാനിക്ക് തന്റെ അച്ഛനില്‍ ജനിക്കാന്‍ പോകുന്ന കുട്ടികള്‍ തന്റെ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്റെ മകള്‍ വില്ലോയ്ക്കും അവര്‍ അര്‍ദ്ധ സഹോദരങ്ങളോ അര്‍ദ്ധ സഹോദരിമാരോ ആണ്. അതേ സമയം തന്നെ വില്ലോയ്ക്ക് പുതിയ കുട്ടികളുടെ അച്ഛനും അമ്മയും ഒരേസമയം അമ്മയും മുത്തച്ഛനുമായിരിക്കും. ഈ ബന്ധങ്ങള്‍ ഏറെ സങ്കീര്‍ണ്ണമാണെന്ന് ഡെക്ലാന് പറയുന്നു. താന്‍ വഞ്ചിക്കപ്പെട്ടതാണെന്നും അവരില്ലാത്ത ജീവിതം സന്തോഷകരമാണെന്നും ഈ യുവാവ് വെളിപ്പെടുത്തി.






