
ഇന്ന് ഏറ്റവും കൂടുതല്‍ പോപുലര്‍ ആയിരിയ്ക്കുന്ന ഒന്നാണ് സേവ് ദി ഡേറ്റ്. വിവാഹത്തിന് മുമ്പുള്ള ഫോട്ടോ ഷൂട്ടുകള്‍ ഇന്ന് ഏറെ വൈറലാകാറുമുണ്ട്. കടുത്ത മത്സരമാണ് ഈ രംഗത്ത് നേരിടുന്നതെന്ന് ഫോട്ടോഗ്രാഫര്‍മാരും പറയുന്നു. ഫോട്ടോ ഷൂട്ടിനായി പുതുമയുള്ള വിഷയങ്ങള്‍ കണ്ടെത്തുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. ഇപ്പോള്‍ ട്വിറ്ററില്‍ ആളുകളുടെ ശ്രദ്ധനേടിക്കൊണ്ട് ഒരു പ്രീവെഡ്ഡിംഗ് ഷൂട്ടിന്റെ ചിത്രങ്ങള്‍ പങ്കുവയ്ക്കപ്പെട്ടത്. ഈ പ്രീ വെഡ്ഡിംഗ് ഷൂട്ടില്‍ വധുവിനും, വരനും കൂടെ ഒരാളും കൂടിയുണ്ട്. ആരാണെന്നല്ലേ മൂര്‍ഖന്‍ പാമ്പ് ആണ് താരം.
പ്രീ വെഡ്ഡിംഗ് ഷൂട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചത് 'വിവേക്' എന്നയാളാണ്. യുവതിയും യുവാവും ഏങ്ങനെയാണ് ആദ്യം കണ്ട് മുട്ടിയതെന്നും അവര്‍ പ്രണയത്തിലായതും, വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതുമെല്ലാം ഒരു ചിത്രകഥ പോലെ പറയുന്നു. മുപ്പതോളം ചിത്രങ്ങളിലൂടെ ഒരു കഥ പോകുന്നത് പോലെയാണ് ഈ ചിത്രങ്ങള്‍ എടുത്തിട്ടുള്ളത്.
ആദ്യ ചിത്രത്തില്‍ ഒരു സ്ത്രീ വീടിന്റെ പിന്നാമ്പുറത്തേക്ക് നടന്നു വരുന്ന ചിത്രമാണുള്ളത്. പിന്നാലെ ഒരു മൂര്‍ഖന്‍ പാമ്പിനെ കാണിക്കുന്നു. പാമ്പിനെ കണ്ട് പേടിച്ച് പോയ യുവതി പാമ്പിനെ പിടിക്കാന്‍ പാമ്പുപിടിത്തക്കാരന്റെ സഹായം തേടുന്നു. സുഹൃത്തിന്റെ ബൈക്കിലെത്തിയ പാമ്പുപിടിത്തക്കാരന് കൂായി പാമ്പിനെ പിടികൂടി കൂട്ടിലാക്കി കൊണ്ടുപോകുന്നു. പിന്നീട് യുവതിയും യുവാവും തമ്മില്‍ ഫോണിലൂടെ തങ്ങളുടെ സൗഹൃദം പങ്കുവയ്ക്കുകയും അത് പിന്നീട് പ്രണയമായി മാറുകയും ചെയ്യുന്നു. ഒടുവില്‍ ഇരുവരും ഒന്നിച്ച് നടന്ന് പോകുമ്പോള്‍ പുറകില്‍ നിന്ന് അയാള്‍ പിടികൂടിയ മുര്‍ഖന്‍ പാമ്പ് ഇരുവരെയും നോക്കി നില്‍ക്കുന്നിടത്ത് ഫോട്ടോ സ്റ്റോറി അവസാനിക്കുന്നു. അഞ്ചര ലക്ഷത്തിലേറെ പേരാണ് ചിത്രങ്ങള്‍ ഇതിനോടകം വീഡിയോ കണ്ടുകഴിഞ്ഞു.
Pre Wedding Photoshoot ❤️
A Thread: 🧵 pic.twitter.com/8vXpgTRMNK— vivekk (@oyevivekk) May 27, 2023






