
ഭുവനേശ്വര്‍: പാളംതെറ്റി അടുത്ത ട്രാക്കിലേക്കു മറിഞ്ഞ കോറമണ്ഡല്‍ എക്സ്പ്രസ് ട്രെയിനിലേക്കു യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മരണം 233 ആയി. പരിക്കേറ്റവരുടെ എണ്ണം 900 ആയി ഉയര്‍ന്നു. മരണസംഖ്യ ഇനിയും കൂടുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ രാത്രി 7.30 നാണ് അപകടം.
ഇരു ട്രെയിനുകളും 100 കി.മീ. വേഗതയിലായിരുന്നു. അപകടത്തില്‍ പെട്ടത് മൂന്ന് ട്രെയിനുകളാണ്. കോറമാണ്ഡല്‍ എക്സ്പ്രസിന്റെ 15 ബോഗികളാണ് പാളം തെറ്റിയത്. ബാലസോറിന് സമീപം പാളം തെറ്റി മറിഞ്ഞ ഷാലിമാര്‍- ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസിലേക്ക് കുതിച്ചെത്തിയ യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ ട്രെയിന്‍ കോച്ചുകള്‍ അടുത്ത് നിര്‍ത്തിയിട്ട ഗുഡ്സ് ട്രെയിനിന് മുകളിലേക്ക് തെറിച്ചു വീണു. നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് ബോഗികള്‍ മറിയുകയായിരുന്നു.
രക്ഷാപ്രവര്‍ത്തനം പൂരോഗമിക്കുകയാണ്. വ്യോമസേനയും എന്‍ടിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ഒഡീഷയില്‍ ഔദേ്യാഗിക ദു:ഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. റിസര്‍വ് ചെയ്ത യാത്രക്കാരും ജനറല്‍ കോച്ചുകളില്‍ യാത്രചെയ്യുന്നവരുമടക്കം വന്‍സംഘമാണ് ട്രെയിനിലുണ്ടായിരുന്നത്. അപകടത്തിൽ പെട്ട എസ്എംവിടി - ഹൗറ എക്സ്പ്രസിൽ ബെംഗളുരുവിൽ നിന്ന് കയറിയത് 994 റിസർവ് ചെയ്ത യാത്രക്കാരാണെന്ന് റെയിൽവെ അറിയിച്ചു. 300 പേർ റിസർവ് ചെയ്യാതെയും കയറിയതായാണ് അനുമാനം.
പരുക്കേറ്റതില്‍ പലരുടെയും നിലഅതീവഗുരുതരമായതിനാല് മരണസംഖ്യ ഉയരാനിടയുണ്ട്. കൊല്‍ക്കത്തയില്‍നിന്നു ചെെന്നെലേക്കു പോകുകയായിരുന്നു കോറമണ്ഡല്‍ എക്സ്പ്രസ്. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ 15 ബോഗികള്‍ പാളം തെറ്റി. ബംഗളുരുവില്‍നിന്ന് കൊല്‍ക്കത്ത ഹൗറയിലേക്കു പോകുകയായിരുന്നു യശ്വന്ത്പുര്‍-ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്.
വെള്ളിയാഴ്ച െവെകിട്ട് 3.30 ന് ഷാലിമാര്‍ സ്റ്റേഷനില്‍നിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. െവെകിട്ട് 6.30നാണ് ട്രെയിന്‍ ബാലസോറിലെത്തിയത്. ഇന്നു െവെകിട്ട് 4.50ന് ചെെന്നെ റെയില്‍വേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്. ബോഗികള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് എന്നിവയ്ക്കു പുറമേ 100 അംഗ എന്‍.ഡി.ആര്.എഫ്. സംഘവും രാത്രി െവെകിയും പുരോഗമിച്ച രക്ഷാദൗത്യത്തില്‍ ഏര്‍പ്പെട്ടു.
പോലീസും റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 10 ലക്ഷം രൂപയും ഗുരതരമായി പരുക്കേറ്റവര്‍ക്ക് രണ്ടു ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും റെയില്‍വേ മന്ത്രാലയം അടിയന്തിരസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.






