നവദമ്പതിമാരെ വിവാഹ പിറ്റേന്ന് മരിച്ചനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഗോദിയ സ്വദേശികളായ പ്രതാപ് യാദവ് (24) ഭാര്യ പുഷ്പ (22) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരുടെയും മരണകാരണം ഹൃദയാഘാതമാണെന്ന് പുറത്തുവന്നെങ്കിലും ഇതില്‍ ദുരൂഹത ആരോപിക്കപ്പെടുന്നു.
രണ്ടുപേര്‍ക്കും ഹൃദയസംബന്ധമായ അസുഖങ്ങളില്ലാത്തതിനാല്‍ തന്നെ ഒരേസമയം ഹൃദയാഘാതം മൂലം മരണപ്പെട്ടെന്നുളളത് സംശയം കൂടുതല്‍ ബലപ്പെടുത്തുന്നു. ബല്‍റാംപുര്‍ എസ്.പി. പ്രശാന്ത് വര്‍മ സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും മരിച്ചവരുടെ ആന്തിരാകാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയക്കുമെന്നും വ്യക്തമാക്കി.
മേയ് 30 നാണ് പ്രതാപ് യാദവിന്റെയും പുഷ്പയുടെയും വിവാഹം നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം ബുധനാഴ്ച വൈകിട്ടോടെ ഇരുവരും പ്രതാപിന്റെ വീട്ടിലെത്തി. നീണ്ട രണ്ടുദിവസത്തെ വിവാഹചടങ്ങുകളുടെ ക്ഷീണം കാരണം നവദമ്പതിമാരും വീട്ടിലെ മറ്റുള്ളവരും ബുധനാഴ്ച രാത്രി നേരത്തെ ഉറങ്ങാന്‍പോയി. എന്നാല്‍, നവദമ്പതിമാര്‍ വ്യാഴാഴ്ച ഉച്ചകഴിഞ്ഞിട്ടും ഉറക്കമെഴുന്നേല്‍ക്കാത്തതിനാല്‍ സംശയം തോന്നിയ വീട്ടുകാര്‍ വാതില്‍ ചവിട്ടിത്തുറന്ന് നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
അതിനിടെ പോലീസ് കിടപ്പുമുറിയില്‍ നടത്തിയ പരിശോധനയില്‍ ബലംപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ, ആരും മുറിയില്‍ അതിക്രമിച്ച് കയറിയതിന്റെ അടയാളങ്ങളോ കണ്ടെത്താനായിട്ടില്ല. ഇരുവരുടെയും ശരീരത്തില്‍ മുറിവോ മറ്റുപരിക്കുകളോ ഇല്ലെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. അതേസമയം, വെള്ളിയാഴ്ച രാത്രി പുറത്തുവന്ന പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഇരുവരുടെയും മരണകാരണം ഹൃദയാഘാതമാണെന്നാണ് പറയുന്നത്. എന്നാല്‍ ഇരുവര്‍ക്കും നേരത്തെ ഹൃദയസംബന്ധമായ അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല എന്നത് പോലീസിനെ കുഴപ്പിക്കുന്നു.

Comments