
ടൈറ്റാനിക് എന്ന ഒറ്റ സിനിമ മാത്രം മതി ലിയോനാര്‍ഡോ ഡികാപ്രിയോ എന്ന നടനെ പ്രേക്ഷകര്‍ ഓര്‍ത്തെടുക്കാന്‍. അതുല്യമായ അഭിനയവും ഇതിഹാസ കഥാപാത്രങ്ങളുമാണ് താരത്തെ മറ്റു നടന്മാരില് നിന്ന് വ്യത്യസ്തനാക്കുന്നത്. സിനിമയ്ക്ക് പുറമെ, ഡികാപ്രിയോയുടെ പ്രണയങ്ങളും ഗോസിപ്പ് കോളങ്ങളില്‍ സ്ഥിരം ഇടം പിടിക്കാറുണ്ട് താരം. ഇപ്പോഴിതാ ഇന്ത്യൻ വംശജയായ ബ്രിട്ടീഷ് മോഡലായ നീലം ഗില്‍ ആണ് ഡികാപ്രിയോയുടെ പുതിയ പ്രണയകഥയിലെ നായിക. പഞ്ചാബുകാരിയായ താരം ഡികാപ്രിയോ പ്രണയത്തിലാണെന്നാണ് കേള്‍ക്കുന്നത്. നീലത്തിനൊപ്പമാണ് ഡികാപ്രിയോ കാൻ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്. അതിന് ആഴ്ചകള്‍ക്ക് ശേഷം ഇവര്‍ പല തവണ പാപ്പരാസികള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. 14-ാം വയസ്സില്‍ മോഡലിംഗ് തുടങ്ങിയ നീലം ഗില്‍ കുറച്ച് വര്‍ഷങ്ങളായി മോഡലിംഗ് രംഗത്ത് ശ്രദ്ധേയയാണ്. സ്വയം ഒരു ബ്രിട്ടീഷ് പഞ്ചാബി മോഡലായിട്ടാണ് നീലം തിളങ്ങാറുള്ളത്. മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററിന്റെ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനും നീലം എത്തിയിരുന്നു.






