
ലോകാത്ഭുതങ്ങളില്‍ ഒന്നാണ് താജ്മഹല്‍. ഇന്ത്യയുടെ പൈതൃകത്തിന്റെ തന്നെ ഭാഗമാണ് ഇത്. പലരും താജ്മഹല്‍ സന്ദര്‍ശിയ്ക്കാറുണ്ട്. കൊറിയക്കാരിയും, ഇന്‍ഫ്ളുവന്‍സറുമായ ജിവോണ്‍ എന്ന യുവതി താജ്മഹല്‍ സന്ദര്‍ശിച്ച ശേഷം തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ട പോസ്റ്റാണ് വൈറലാവുന്നത്. 'കൊറിയന്‍ മാതാപിതാക്കളുടെ ഇന്ത്യക്കാരിയായ മകള്‍' എന്ന കാപ്ഷനോടെയാണ് യുവതി പോസ്റ്റിട്ടിരിക്കുന്നത്.
അച്ഛനും അമ്മയ്ക്കും താജ്മഹല്‍ സന്ദര്‍ശിച്ചത് വളരെ അധികം സന്തോഷമുണ്ടാക്കി. അവരെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാണിച്ച് കൊടുത്തതില്‍ വളരെ അധികം സന്തോഷമുണ്ട് എന്നും ജിവോണ്‍ കുറിച്ചു.
ജിവോണ്‍ എന്ന യുവതി ഒരു പിങ്ക് സല്‍വാര്‍ സ്യൂട്ട് ധരിച്ച് അച്ഛനും അമ്മയ്ക്കും ഒപ്പം താജ്മഹലിന്റെ മുന്നില്‍ നില്ക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
' കൊറിയന്‍ അമ്മയുടെയും അച്ഛന്റേയും ഇന്ത്യക്കാരിയായ മകള്‍. ഇന്ന് ഞാന്‍ എന്റെ മാതാപിതാക്കള്‍ക്ക് താജ്മഹല്‍ കാണിച്ചു കൊടുത്തു. അവര്‍ക്ക് അത് വളരെ അധികം ഇഷ്ടപ്പെട്ടു. ഞാന്‍ നന്നായി ഹിന്ദി പറയുന്നു. ധരിച്ചിരിക്കുന്നത് സല്‍വാര്‍ സ്യൂട്ടാണ്. അതിനാല്‍ ഞാനൊരു ഇന്ത്യക്കാരി തന്നെ എന്നാണ് ഞങ്ങളുടെ ടൂര്‍ ഗൈഡ് പറഞ്ഞത് ' എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. പലതും യുവതി കുറിച്ചിരിക്കുന്നത് ഹിന്ദിയിലാണ്. താജ്മഹലിനൊപ്പം ഈ പിങ്ക് നിറമുള്ള കുര്‍ത്തി നന്നായി ചേരുന്നില്ലേ എന്നും യുവതി ചോദിക്കുന്നുണ്ട്.
ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വഴിയുമാണ് ഹിന്ദി പഠിച്ചെടുത്തത് എന്നു യുവതി തന്റെ യൂട്യൂബ് വീഡിയോയില്‍ പറയുന്നു. ഭാഷ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ഇന്ത്യക്കാരായ ആളുകളോട് സംസാരിക്കാന്‍ ശ്രമിക്കാറുണ്ട് എന്നും ജിവോണ്‍ പറയുന്നു.






