
രക്തദാന ക്യാമ്പുക്ളുമായി പൂനെയിലെ ക്ഷേത്രങ്ങള്‍ മാതൃകയാകുന്നു. ശ്രീ സദ്ഗുരു ശങ്കര്‍ മഹാരാജ്, ശ്രീ മൊറായ ഗോസാവി സഞ്ജീവന് സമാധി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങാണ് രക്തദാന ക്യാമ്പുകളില്‍ ശേഖരിക്കുന്ന രക്തത്തിലൂടെ നൂറുകണക്കിന്ആളുകളുടെ ജീവന് രക്ഷിച്ച് സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്നത്. ക്യാമ്പുകളില്‍ ശേഖരിക്കുന്ന രക്തം സസൂണ്‍ ഹോസ്പിറ്റല്‍, ഔന്ദ് ജില്ലാ ആശുപത്രി, സഹ്യാദ്രി ഹോസ്പിറ്റല്‍, കെഇഎം ഹോസ്പിറ്റല്‍, റൂബി ഹാള്‍ ക്ലിനിക്, ഭാരതി ഹോസ്പിറ്റല്‍ തുടങ്ങിയ പ്രധാന ആശുപത്രികളിലേക്ക് നല്കുന്നു.
ശങ്കര്‍ മഹാരാജ് ക്ഷേത്ര ട്രസ്റ്റ് ആരംഭിച്ചതിനുശേഷം 7,831 ബ്ലഡ് ബാഗുകള്‍ ക്യാമ്പുകളില്‍ ശേഖരിച്ചതായി ക്ഷേത്രത്തില്‍ ബോധവല്‍ക്കരണ പരിപാടി നടത്തുന്ന എന്‍ജിഒ 'രക്തച്ചേ നേറ്റ്' സ്ഥാപകന്‍ രാം ബംഗദ് അറിയിച്ചു.''ഒരു രക്തദാന ക്യാമ്പില്‍ ശരാശരി 50 മുതല്‍ 100 വരെ രക്ത ബാഗുകള്‍ ശേഖരിക്കപ്പെടുന്നു, എന്നാല്‍ ഈ ക്ഷേത്രത്തില്‍, ഓരോ ക്യാമ്പിലും ശരാശരി 400 രക്ത ബാഗുകള്‍ വരെ ഉയര്‍ന്നു. എല്ലാ വ്യാഴാഴ്ചകളിലും ആയിരക്കണക്കിന് സന്ദര്‍ശകര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്നതിനാല്‍, ബോധവല്‍ക്കരണത്തിലൂടെ ധാരാളം രക്തദാതാക്കളെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 ജൂണില്‍ കൊറോണ സമയത്ത് രക്തദാനത്തിന് ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ ധങ്കാവടിയിലെ ശങ്കര്‍ മഹാരാജ് ക്ഷേത്ര ട്രസ്റ്റാണ് ആദ്യമായി രക്തദാന ക്യാമ്പ് ആരംഭിച്ചത്. പിന്നീട് ഈ ആശയം ജനപ്രിയമാകാന്‍ തുടങ്ങി. രണ്ട് മാസം മുമ്പ് ചിഞ്ച്വാഡിലെ ശ്രീ മൊറയ ഗോസാവിയുടെ സഞ്ജീവന് സമാധി ക്ഷേത്രവും ക്യാമ്പ് സംഘടിപ്പിച്ചു. അടുത്ത മാസം, അഷ്ടവിനായക ക്ഷേത്രങ്ങളിലൊന്നായ രഞ്ജന്‍ഗാവിലെ മഹാഗണപതി ക്ഷേത്ര ട്രസ്റ്റിലും രക്തദാന ക്യാമ്പ് ആരംഭിക്കും.






