
ന്യൂഡല്ഹി: ഗുസ്തി ഫെഡറേഷന് തലവനും ബിജെപി നേതാവുമായ ബ്രിജ്ഭൂഷന് ശരണ് സിംഗിനെതിരേ സമരത്തിന്റെ തീ താല്ക്കാലികമായി അടങ്ങിയതിന് പിന്നാലെ സിംഗിനെതിരേ നടത്തിയ ആരോപണങ്ങള് പിന്വലിച്ച് പ്രായപൂര്ത്തിയാകാത്ത താരത്തിന്റെ പിതാവ്. ദേഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് ആരോപണം നടത്തിയതെന്നാണ് പെണ്കുട്ടിയുടെ പിതാവ് പറഞ്ഞത്.
മൊഴി പിന്വലിച്ചിട്ടുണ്ടെങ്കിലും കേസുമായി മുമ്പോട്ട് പോകുമെന്നും പറഞ്ഞു. ഗുസ്തി ഫെഡറേഷന് തലവന് മകളോട് നിരന്തരം വിവേചനം കാട്ടിയിരുന്നെന്നും ഈ അവഗണനയെ തുടര്ന്നുണ്ടായ വിദ്വേഷത്തില് നിന്നുമാണ് അത്തരമൊരു അവാസ്തവമായ പരാമര്ശം നടത്തിയതെന്നും സത്യത്തില് ബ്രിജ്ഭൂഷനെതിരേ നടത്തിയ ആരോപണങ്ങള് പിന്വലിക്കുന്നതായും പിതാവ് ഒരു ചാനലിന് നല്കിയ അഭിമുഖത്തില വ്യക്തമാക്കി. തന്റെ മകളോട് ബ്രിജ്ഭൂഷന് മോശമായി പെരുമാറിയിട്ടില്ലെന്നും ജൂണ് 5 ന് ഇക്കാര്യത്തില് മജിസ്ട്രേറ്റിന് മുമ്പാകെ മൊഴി നല്കിയിട്ടുണ്ടെന്നും പറഞ്ഞു.
വിവേചനത്തിന്റെ പശ്ചാത്തലത്തില് മാത്രം നടത്തിയ ആരോപണമാണ് ഗുസ്തി ഫെഡറേഷന് തലവന്റെ ഭാഗത്ത് നിന്നും മകള്ക്ക് ശാരീരികപീഡനം ഏറ്റിട്ടില്ലെന്നും പറഞ്ഞു. അതേസമയം നേരത്തേ നല്കിയ മൊഴിയില് നിന്നുള്ള ഈ പിന്മാറ്റം സമ്മര്ദ്ദമോ, പ്രീണിപ്പിക്കലിനോ, ഭയത്തിന്റെയോ അടിസ്ഥാനത്തില് അല്ലെന്നും മൊഴിയേ മാറ്റിയിട്ടുള്ളൂ കേസ് പിന്വലിച്ചിട്ടില്ലെന്നും പറഞ്ഞു. പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയുടെ മൊഴിയനുസരിച്ച് പോക്സോ അടക്കമുള്ള കേസാണ് ചുമത്തിയത്.
ബ്രിജ്ഭൂഷണെതിരേ പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടി നല്കിയ പരാതി പിന്വലിച്ചെന്ന വാര്ത്തയ്ക്ക് തൊട്ടുപിന്നാലെയാണ് പിതാവിന്റെ പ്രതികരണവും ഉണ്ടായത്. അതിനിടയില് കേന്ദ്ര ആഭ്യന്തര മന്ത്രിയും കായികമന്ത്രിയുമായി ചര്ച്ച നടത്തിയതിന് പിന്നാലെ ജൂണ് 15 വരെ പ്രതിഷേധങ്ങള് മാറ്റി വെയ്ക്കാമെന്ന് സമരം നടത്തിവരികയായിരുന്ന ഗുസ്തി താരങ്ങളും സമ്മതിച്ചിരിക്കുകയാണ്. ബ്രിജ് ഭൂഷനെതിരേ നടപടിയും ഈ മാസം അവസാനത്തോടെ ഗുസ്തി ഫെഡറേഷനില് തെരഞ്ഞെടുപ്പും നടത്താമെന്ന് ഉറപ്പ് കിട്ടിയതോടെ ഗുസ്തി താരങ്ങള് സമരം തല്ക്കാലമായി നിര്ത്തി.







Comments