
പ്രവാസികള്‍ അവധിയ്ക്ക് നാട്ടിലെത്തുന്നത് ഒരു ആഘോഷം തന്നെയാണ്. വീട്ടിലെത്തി കളിഞ്ഞാലോ പിന്നെ ഒരു മേളമാണ്. അവര്‍ നാട്ടിലേക്ക് വരുന്നുണ്ടെന്നു അറിയുമ്പോള്‍ തന്നെ തുടങ്ങും വീടൊരുക്കാനും, അവര്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണം വെയ്ക്കാനുമൊക്കെയുള്ള ഓട്ട പാച്ചിലുകളാണ്. പല പ്രവാസികളും വര്‍ഷങ്ങള്‍ ക്ക് ശേഷമാകും നാട്ടിലെത്തുന്നത്. അതുപോലെ ഒരു വര്‍ഷത്തിനു ശേഷം നാട്ടിലെത്തിയ അന്‍സില്‍ എന്ന ഒരു പ്രവാസി യുവാവിന്റെ വീഡിയോ ആണിപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ തിളങ്ങുന്നത്. അന്‍സില്‍ ഒരു വര്‍ഷത്തിനു ശേഷമാണ് നാട്ടിലെത്തുന്നത,് സര്‍പ്രൈസ് കൊടുക്കാന്‍ വേണ്ടി വീട്ടുകാരോട് താന്‍ വരുന്ന കാര്യം പറയാതെ ആണ് വരവ്.
anzil_a എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നുമാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ലോകം എനിക്ക് അനുഭവവേദ്യമാക്കുന്നവരുമായി വീണ്ടും ഒന്നിക്കുന്നു. ഒന്നര വര്‍ഷത്തിന് ശേഷം ഹൃദയംഗമമായ ഒരു വരവിലൂടെ ഞാന്‍ കുടുംബത്തെ അത്ഭുതപ്പെടുത്തി. അവരുടെ പ്രതികരണമാണ് എല്ലാം.' എന്ന കുറിപ്പോടെയാണ് തന്റെ ഇന്‍സ്റ്റാഗ്രാമില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഏഴ് ദിവസത്തിനുള്ളില്‍ 27,00,000 -ത്തിലേറെ പേരാണ് ഈ വീഡിയോ കണ്ടത്.
വീഡിയോ കാണാം






