
പൊതു ഇടങ്ങളില്‍ കുഞ്ഞുങ്ങളെ മുലയൂട്ടുന്നതിന് പല തരത്തിലുള്ള പ്രതിസന്ധികളും സ്ത്രീകള്‍ നേരിടാറുണ്ട്. സ്ത്രീകള്‍ക്ക് സ്വസ്ഥമായിരുന്ന് പാലു കൊടുക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതാണ് ഏറ്റവും വലിയ വെല്ലുവിളി.
അത്തരമൊരു സാഹചര്യത്തിലാണ് ഇറ്റലിയില്‍ പാര്‍ലമെന്റിനകത്ത് ഒരു വനിതാ സഭാംഗം കുഞ്ഞിനെ മുലയൂട്ടിക്കൊണ്ട് ചരിത്രത്തില്‍ തന്നെ ഇടം നേടുകയാണ്. ഗില്‍ഡ സ്പോര്‍ട്ടീല്ലോ എന്ന യുവതിയാണ് പാര്‍ലമെന്റിനകത്ത് വച്ച് മാസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് പാലു കൊടുത്തത്.
സഭ സജീവമായിരിക്കെ തന്നെയാണ് മറ്റ് അംഗങ്ങളുടെ സാന്നിധ്യത്തില്‍ ഗില്‍ഡ തന്റെ കുഞ്ഞിനെ മുലയൂട്ടിയത്. ഇതിന്റെ ചിത്രങ്ങളും ഇന്ന് വ്യാപകമായ രീതിയില്‍ പ്രചരിക്കുകയാണ്. സഭയിലെ മറ്റ് അംഗങ്ങള്‍ ഇതിന് കയ്യടിച്ച് പിന്തുണ പ്രഖ്യാപിക്കുകയും അമ്മയ്ക്കും കുഞ്ഞിനും ആശംസകളറിയിക്കുകയും ചെയ്തു.






