പലരും തങ്ങളുടെ അനുഭവങ്ങളും, അന്തോഷങ്ങളുമൊക്കെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ ഒരു കമന്റാണിപ്പോള്‍ വൈറല്‍ ആകുന്നത്. ആദ്യത്തെ ഡേറ്റ് അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കാമോ എന്ന് ചോദിക്കുന്ന ട്വീറ്റിനു ഹര്‍മത് മജീദ് എന്ന യുവതി കമന്റിട്ടത് ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്. തന്റെ ജീവിതപങ്കാളിയെ എങ്ങനെയാണ് താന്‍ കണ്ടെത്തിയത് എന്നതാണ് ഇവര്‍ പങ്കുവച്ചിരിക്കുന്നത്. രസകരമായ ഈ കമന്റ് ശ്രദ്ധ നേടുകയായിരുന്നു.
'അതൊരു ഡേറ്റ് ആയിപ്പോലും ഞാന്‍ വിചാരിച്ചിരുന്നില്ല. യൂണിവേഴ്സിറ്റിയിലേക്ക് കുറച്ച് നോട്ട്സ് തയ്യാറാക്കാന്‍ വേണ്ടി പോയതായിരുന്നു. ട്വിറ്ററില്‍ സംസാരിച്ച ഒരാളെ കാണാനും അന്ന് തീരുമാനിച്ചിരുന്നു. ഒരു പതിനഞ്ച് മിനുറ്റ് നേരത്തെ കൂടിക്കാഴ്ചയാണ് പ്ലാന്‍ ചെയ്തിരുന്നത്. അന്ന് കണ്ട ശേഷം നാല് മണിക്കൂര്‍ ഞങ്ങള്‍ കുത്തിയിരുന്ന് സംസാരിച്ചു. എന്തെങ്കിലും കഴിക്കാനോ കുടിക്കാനോ പോലും മറന്നുപോയി. പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം ഇതാണെന്റെ രാവിലത്തെ കാഴ്ച. ഒന്നും മാറിയിട്ടില്ല...'- ഇതായിരുന്നു ഹര്‍മത്തിന്റെ കമന്റ്. കമന്റിന്റെ ഒപ്പം യുവതി തന്റെ ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോ കൂടി വെച്ചിട്ടുണ്ട്.

Comments