
പരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ കുട്ടികളേക്കാള്‍ പേടിയും, ടെന്‍ഷനും മാതാപിതാക്കള്‍ക്കാണ്. ഫുള്‍ മാര്‍ക്ക് വാങ്ങാത്തതിന്റെ പേരില്‍ പല കുട്ടികളേയും കണക്കില്ലാതെ ശകാരിയ്ക്കുന്ന മാതാപിതാക്കളുള്ള ഈ ലോകത്ത് ഇത് കാണുക. പത്താം ക്ലാസ് പരീക്ഷയില്‍ 35% മാര്‍ക്ക് വാങ്ങി ജയിച്ച മകനെ തങ്ങളുടെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി അവന്റെ വിജയം വലിയ ആഘോഷമാക്കി മാറ്റുകയാണ് ഈ മാതാപിതാക്കള്‍.
മറാഠി മീഡിയം സ്കൂളിലെ വിദ്യാര്‍ത്ഥിയായ വിശാല്‍ കരാഡ് ആണ് 35 ശതമാനം മാര്‍ക്ക് നേടി പരീക്ഷയില്‍ വിജയിച്ചത്. ജയിക്കാന്‍ വേണ്ട ഏറ്റവും കുറഞ്ഞ വിജയശതമാനമാണ് ഇത്. വിശാലിന്റെ മാതാപിതാക്കള്‍ക്ക് മകന് നേടിയ മാര്‍ക്കിനേക്കാള്‍ അവന്റെ വിജയത്തിനാണ് പ്രധാന്യം. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛനും വീട്ടുജോലിക്കാരിയായ അമ്മയും ചേര്‍ന്ന് തങ്ങളാല്‍ കഴിയും വിധം മകന്റെ വിജയം ആഘോഷിയ്ക്കാന്‍ തീരുമാനിച്ചു.
'പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളുടെ ഉയര്‍ന്ന സ്കോറുകള്‍ ആഘോഷിക്കുന്നുണ്ടാകാം, പക്ഷേ ഞങ്ങളെ സംബന്ധിച്ചിടത്തോളം, വിശാലിന്റെ 35 ശതമാനം മാര്‍ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്നു, കാരണം അവന് എസ്എസ്സി പരീക്ഷയില്‍ വിജയിച്ചു എന്നതിലാണ് ഞങ്ങള്‍ അഭിമാനിക്കുന്നത് ' എന്നാണ് മകന്റെ വിജയത്തെക്കുറിച്ച് ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന് പറഞ്ഞത്. മുംബൈ താനെയിലെ ഉത്ല്‍സറിലാണ് ഈ കുടുംബം താമസിക്കുന്നത്.






