ദി ഇക്കോണമിസ്റ്റ് മാഗസിന് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ലോകത്തിലെ ഏറ്റവും മികച്ച നഗരമായി മാറി മിയാമി. ന്യൂയോര്‍ക്ക്, ലണ്ടന്‍, ടോക്കിയോ, സിഡ്നി, ജൊഹാനസ്ബര്‍ഗ്, പാരിസ്, സാന്‍ഫ്രാന്‍സിസ്കോ നഗരങ്ങളെ പിന്നിലാക്കി മൂന്നാ േസ്ഥാനത്ത് ദുബായ് എത്തി.
ജനസംഖ്യ, സാമ്പത്തിക വളര്‍ച്ച, തൊഴില്‍ ലഭ്യത, പാര്‍പ്പിട വില എന്നിവ അടിസ്ഥാനമാക്കിയാണ് മികച്ച നഗരങ്ങളുടെ പട്ടിക ദി ഇക്കോണമിസ്റ്റ് മാഗസിന് തയാറാക്കിയത്. സിംഗപ്പൂര്‍ ആണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. 5.8 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ 3 വര്‍ഷത്തിനിടെ ദുബായുടെ ജനസംഖ്യയില്‍ സംഭവിച്ചതെന്നും ദി ഇക്കോണമിസ്റ്റ് വിലയിരുത്തുന്നു.
കഴിഞ്ഞ 3 വര്‍ഷത്തെ പ്രകടനം വിലയിരുത്തിയാണ് ഈ അംഗീകാരം. ദുബായിയുടെ ഈ നേട്ടത്തെ കുറിച്ച് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. 2033 ആകുമ്പോഴേക്കും ലോകത്തിലെ മികച്ച നഗരങ്ങളില്‍ ആദ്യ 3 സ്ഥാനങ്ങള്‍ ഉറപ്പിക്കാനും സാമ്പത്തിക ശേഷി ഇരട്ടിയാക്കാനും ലക്ഷ്യമിട്ടുള്ള ഡി33 പദ്ധതികള്‍ക്ക് ഈ നേട്ടം കൂടുതല്‍ ഊര്‍ജ്ജം നല്‍കുമെന്നും അദ്ദേഹം നേട്ടത്തിന് പിന്നോടിയായി പറഞ്ഞു. ഈ നേട്ടം കൈവരിക്കാന്‍ ദുബായിയെ സജ്ജരാക്കിയ എല്ലാ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ മേഖലയ്ക്കും അദ്ദേഹം നന്ദി പറഞ്ഞു.

Comments