
ഹരിയാനയിലെ കുരുക്ഷേത്രയില്‍ കര്‍ഷകരുടെ വന്‍ പ്രതിഷേധം. സൂര്യകാന്തി വിത്തിന് താങ്ങുവില ഉയര്‍ത്തണമെന്ന ആവശ്യവുമായാണ് പ്രതിഷേധം. സൂര്യകാന്തി വിത്തിന്റെ താങ്ങുവില ഉയര്‍ത്തുക, ഇതേ വിഷയം സംബന്ധിച്ച് നേരത്തെ പ്രതിഷേധിച്ചപ്പോള്‍ അന്ന് അറസ്റ്റ് ചെയ്ത കര്‍ഷക സംഘടന നേതാക്കളെ വിട്ടയയ്ക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യങ്ങള്‍. ഗുസ്തി താരം ബജ്രംഗ് പൂനിയ സമരത്തിന് പിന്തുണയുമായെത്തി. ദേശീയപാത ഉപരോധിച്ച കര്‍ഷകര്‍ ദില്ലി ലക്ഷ്യമാക്കി നീങ്ങുമെന്നുള്ള മുന്നറിയിപ്പ് നല്കി.
ദില്ലി-ഛണ്ഡിഗഢ്-അമൃത്സര്‍ ദേശീയപാതയിലാണ് കര്‍ഷകര്‍ ട്രക്കുകള്‍ നിരത്തി ഉപരോധിച്ചത്. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധത്തിന്റെ ഭാഗമായി.
സൂര്യകാന്തി വിത്ത് മിനിമം താങ്ങുവിലയില്‍ സംഭരിക്കണമെന്ന ആവശ്യം ഹരിയാന സര്‍ക്കാര്‍ എതിര്‍ത്തതിനെ തുടര്‍ന്നാണ് പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയത്. കുരുക്ഷേത്രയ്ക്ക് സമീപമുള്ള പിപ്ലിയില് ചേര്‍ന്ന കിസാന്‍ മഹാപഞ്ചായത്തിന് പൊലീസ് അനുമതി നല്‍കിയിരുന്നില്ല. ഗുസ്തി താരം ബജ്രംഗ് പൂനിയ സമരത്തിന് പിന്തുണയുമായെത്തി.






