
മലപ്പുറം: താനൂരില്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബോട്ട് ദുരന്തത്തില്‍ രണ്ട് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ വി.വി പ്രസാദ്, ആലപ്പുഴയിലെ സര്‍വെയര്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് അറസ്റ്റിലായത്. ദുരന്തം അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് അറസ്റ്റു ചെയ്തത്. ഇരുവരേയും താനൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരെ മുന്‍പ് പല തവണ ചോദ്യം ചെയ്തിരുന്നു.
മത്സ്യബന്ധന ബോട്ട് രൂപമാറ്റം വരുത്തി വിനോദ സഞ്ചാര ബോട്ട് ആക്കി മാറ്റുകയായിരുന്നു. അറ്റ്്ലാന്റ എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. രൂപമാറ്റം വരുത്തിയ ബോട്ടിന് വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് അനുമതി നല്‍കിയതെന്ന കണ്ടെത്തിയിരുന്നു. ഇതിന്റെ പേരിലാണ് സര്‍വേയര്‍ അറസ്റ്റിലായത്. പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ക്ക് ബോട്ടുടമ നാസറുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും ലൈസന്‍സ് ലഭിക്കും മുന്‍പ് ബോട്ട് സര്‍വീസ് നടത്താന്‍ എല്ലാ ഒത്താശയും ചെയ്തുകൊടുത്തുവെന്നും കണ്ടെത്തിയിരുന്നു.
ബോട്ടുടമ താനൂര്‍ സ്വദേശി നാസര്‍ അടക്കം 10 പേര് നേരത്തെ അറസ്റ്റിലായിരുന്നു.






