
ഇന്ത്യടുഡേ സംഘടിപ്പിച്ച സൗത്ത് കോണ്‍ക്ലേവില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു പറഞ്ഞ ചില വരികള്‍ ട്രോളുകള്‍ക്കും പരിഹാസങ്ങള്‍ക്കും വഴിവച്ചിരുന്നു. ‘വെറെവര് ഐ ഗോ, ഐ ടേക്ക് മൈ ഹൗസ് ഇൻ മൈ ഹെഡ്’ എന്ന് മന്ത്രി പറഞ്ഞ വാചകമാണ് പിന്നീട് പല രീതിയിലും വളച്ചൊടിച്ച് പരിഹാസങ്ങളായത്. പല പ്രമുഖരും ഇക്കാര്യത്തെ വിമര്‍ശിച്ചും പിന്തുണച്ചും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ബിന്ദു ടീച്ചറിന് ഐക്യദാര്‍ഢ്യം എന്ന് കുറിച്ചിരിക്കുകയാണ് നടന് ഹരീഷ് പേരടി. ഉപയോഗിക്കുന്ന ഇംഗ്ലീഷ് എന്ന ആയുധത്തിന് മൂര്‍ച്ചപോരാ എന്നറിഞ്ഞിട്ടും ഞങ്ങള്‍ അത് തന്നെ ഉപയോഗിച്ചു. ആരും പരസ്പരം കളിയാക്കിയില്ല എന്നാണ് താരം കുറിച്ചിരിക്കുന്നത്.
‘‘ Wherever I go I take this memories with me…മലൈകൊട്ടൈ വാലിഭൻ...ഈ സിനിമയിൽ അന്യഭാഷ നടി നടൻമാർ ധാരളമുണ്ടായിരുന്നു..ആരും ഒർജിനൽ ഇംഗ്ലിഷുകാരല്ലായിരുന്നു...എന്നിട്ടും ഞങ്ങളുടെ communicative weapon അഥവാ ആശയ വിനിമയ ആയുധം ഇംഗ്ലീഷായിരുന്നു... ഉപയോഗിക്കുന്ന ആയുധത്തിന് മൂർച്ചപോരാ എന്നറിഞ്ഞിട്ടും (പ്രത്യേകിച്ചും എന്റെതിന്)ഞങ്ങൾ അത് തന്നെ ഉപയോഗിച്ചു...ആരും പരസ്പരം കളിയാക്കിയില്ല ...പകരം ഒരു പാട് സ്നേഹം പരസ്പരം പങ്കുവെച്ചു...ബിന്ദു ടീച്ചർക്കും ഐക്യദാർഡ്യം...’’ എന്നാണ് ഹരീഷ് പേരടി കുറിച്ചത്. മലൈയ്കോട്ട വാലിബന്റെ ഷൂട്ടിംഗ് പാക്ക് അപ്പ് ചിത്രങ്ങളടക്കം പങ്കുവച്ചാണ് താരത്തിന്റെ കുറിപ്പ്. പേരടിയുടെ കുറിപ്പിനെ കളിയാക്കിയും നിരവധി പേര് കമന്റുകളിടുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസ മന്ത്രി ആര് ബിന്ദു നടത്തിയ പ്രസംഗം വൻ വിമര്‍ശനങ്ങള്‍ക്കാണ് ഇടയാക്കിയിരുന്നു. മന്ത്രിയുടെ ഇംഗ്ലീഷ് ഉപയോഗിച്ച ശൈലിയാണ് നിരവധി ട്രോളുകള്‍ക്കും കാരണമായത്. പലരുമതിനെ വളച്ചൊടിച്ചും അര്‍ത്ഥം മാറ്റി പറഞ്ഞുമൊക്കെ വലിയ ട്രോളുകളാക്കി. എന്നാല്‍ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന പരിഹാസ വീഡിയോ സംബന്ധിച്ചുള്ള വിശദീകരണം മന്ത്രി ആർ. ബിന്ദു നല്‍കിയിരുന്നു. പ്രചരിക്കുന്ന വീഡിയോ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തതവേണ്ടവർ ട്വീറ്റിനൊപ്പം ചേർത്തിരിക്കുന്ന വീഡിയോ കാണൂ എന്നും മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു.






