
കുവൈത്തില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് വഴി യുവാവിന് നഷ്ടമായത് 5900 ദിനാറിലേറെ. 39 വയസുകാരനായ കുവൈത്തി പൗരനാണ് തട്ടിപ്പുകാരുടെ കെണിയില്‍പ്പെട്ട് പണം നഷ്ടമായത്. ഇയാള്‍ അബൂ ഫാത്തിറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. യുവാവിനെ കുവൈത്തില്‍ തന്നെ രജിസ്റ്റര്‍ ചെയ്ത ഒരു ടെലിഫോണ്‍ നമ്പറില്‍ നിന്ന് വിളിച്ച അജ്ഞാതന്‍ ലാഭകരമായ നിക്ഷേപ അവസരം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.
മൂന്നൂറിലധികം കേസുകളാണ് ഇത്തരത്തില്‍ അജ്ഞാത മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും മറ്റും തട്ടിപ്പുകളില്‍ അകപ്പെട്ടതെന്ന്കുവൈത്ത് പബ്ലിക് പ്രോസിക്യൂഷന് അറിയിച്ചു. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ വിവിധ മാധ്യമങ്ങള്‍ വഴി അധികൃതര്‍ മുന്നറിയിപ്പ് നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. തട്ടിപ്പുകാര്‍ പെട്രോളിയം മേഖലയിലോ ഡിജിറ്റല്‍ കറന്‍സികളിലെയോ നിക്ഷേപങ്ങള്‍, ഓഹരി വിപണികളിലെ നിക്ഷേപം എന്നിങ്ങനെ വിവിധ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ആളുകളെ സമീപിക്കുന്നത്. തുടര്‍ന്ന് ചില ലിങ്കുകള്‍ അയച്ചു കൊടുക്കുകയും അതിലൂടെ പ്രത്യേക ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും. ഉടമയുടെ സമ്മതമോ അറിവോ ഇല്ലാതെ ബാങ്ക് അക്കൗണ്ടുകള്‍ വിവരങ്ങള്‍ ശേഖരിക്കാനും അവ ഉപയോഗിച്ച് പണം കൈമാറ്റം ചെയ്യുനും ഇത്തരം ആപ്ലിക്കേഷനുകള്ക്ക്സാധിക്കുന്നു.






