
തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സുല്‍ത്താനേക്കാള്‍ ഏറെ മികച്ച സിനിമയാണ് ദങ്കല്‍ എന്ന് സല്മാന് ഖാന് പറഞ്ഞതിന് പിന്നാലെ ചിത്രത്തിനെ പ്രശംസിച്ച് സൂപ്പര്‍ ഹിറ്റ് സംവിധായകന് ഗൗതം മേനോന്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ താന്‍ കണ്ട ഏറ്റവും മികച്ച സിനിമയാണ് ദങ്കല്‍. അതൊരു അനുഭവം തന്നെയായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ സിനിമയില്‍ നിന്ന് പഠിക്കാനായെന്നും ഗൗതം മോനോന് പറഞ്ഞു.
ഇന്നലെ തീയറ്ററുകളിലെത്തിയ ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. അമീര്‍ ഖാന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമാകും ദങ്കല്‍ എന്നാണ് വിലയിരുത്തല്‍. ആദ്യ ദിവസം പിന്നിടുമ്പോള്‍ മികച്ച ചിത്രമെന്ന അഭിപ്രായമാണ് ഉയരുന്നത്. ചിത്രത്തിനായി അമീറും നായികമാരായ ഫാത്തിമ, സാന്യ എന്നിവരും കഠിന പരിശ്രമമാണ് നടത്തിയത്. ഇന്ത്യയുടെ അഭിമാന ഗുസ്തി താരങ്ങളായ ഗീത ഭോഗട്ട്, ബബിത കുമാരി ഇവരുടെ അച്ഛന് മഹാവീര്‍ ഭോഗട്ട് എന്നിവരുടെ ജീവിതമാണ് ദങ്കല്‍.






