
തന്റെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവായ ചാര്‍ളിയുടെ ഓര്‍മ്മകളുമായി ദുല്‍ഖര്‍ സല്മാന്. മലയാള സിനിമയില്‍ തരംഗമായി മാറിയ ചാര്‍ളി റിലീസ് ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. മാര്ട്ടിന് പ്രക്കാട്ട്- ഉണ്ണി ആര് ടീമിന്റെ നേതൃത്വത്തിലിറങ്ങിയ സിനിമ വന്‍ നേട്ടങ്ങള്‍ കൊയ്തു. കഴിഞ്ഞ സംസ്ഥാന അവാര്‍ഡില്‍ എട്ട് അവാര്‍ഡുകളാണ് ചാര്‍ളി സ്വന്തമാക്കിയത്.
മികച്ച സംവിധായകന്, തിരക്കഥാകൃത്ത്, നടന്, നടി, ഛായാഗ്രാഹകന്‍ എന്നിങ്ങനെ അപൂര്‍വ്വമായ നേട്ടം സ്വന്തമാക്കിയ തന്റെ ചിത്രത്തിന്റെ ഒന്നാം പിറന്നാളില്‍ ദുല്‍ഖറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുകയാണ്.
ചാര്‍ളി റിലീസ് ചെയ്തിട്ട് ഒരു വര്‍ഷമായി എന്ന് വിശ്വസിക്കാനാവുന്നില്ല. ജീവിതം ഏറെ മാറ്റി മറിച്ച ചിത്രമാണിത്. എല്ലാം കൊണ്ടും ചാര്‍ളിയെ സ്നേഹിക്കുന്നു. ആദ്യ സം്സഥാന അവാര്‍ഡും ചാര്‍ളി നേടി തന്നു. കല്‍പ്പന ചേച്ചിയെ ഏറെ സ്നേഹത്തോടെ ഓര്‍മ്മിക്കുന്നു. വേണു സാര്‍, സൗബിന്, ചെമ്പന്‍, പാര്‍വ്വതി, അപര്‍ണ്ണ തുടങ്ങിയ സിനിമയ്ക്കായി പ്രവര്‍ത്തിച്ച എല്ലാവര്ക്കും ദുല്‍ഖര്‍ പ്രത്യേകം നന്ദി പറയുന്നു. ചാര്‍ളി സിനിമ ചെയ്യാനുള്ള ഭാഗ്യം ലഭിച്ചതില്‍ ഏറെ സന്തോഷമെന്നും ദുല്‍ഖര്‍ പറയുന്നു.






