
സംസ്ഥാനത്തെ കോളജുകളിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്യു. കോളജുകളിൽ എസ്എഫ്ഐ നടത്തുന്ന വിദ്യാഭ്യാസ തട്ടിപ്പിൽ പ്രതിഷേധിച്ചാണ് സമരമെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
‘‘എസ്എഫ്ഐ നേതാക്കൾ കേരളത്തിൽ കുമ്പിടികളാവുന്നു. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും എസ്എഫ്ഐ നേതാക്കൾ പ്രവേശനം നേടുന്നത് രാഷ്ട്രീയസ്വാധീനം ഉപയോഗിച്ചാണ്. നിഖിൽ, കലിംഗ യൂണിവേഴ്സിറ്റിയിൽ പഠിച്ചിട്ടില്ലെന്ന് അവിടുത്തെ റജിസ്ട്രാർ പറയുമ്പോൾ വലിയ ക്രിമിനൽ കുറ്റമാണ് ചെയ്തിട്ടുള്ളത്. ഇത് അന്വേഷിക്കണം.’’– അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി നിഖിൽ സമർപ്പിച്ചത് വ്യാജ സർട്ടിഫിക്കറ്റല്ലെന്ന് പറഞ്ഞതിൽ ഗൂഢാലോചനയുണ്ട്. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മേധാവിക്ക് കെഎസ്യു കത്ത് നൽകി. ഇേപ്പാള്‍ ഉയര്‍ന്നുവന്നിരിക്കുന്ന വിഷയങ്ങളില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്നും അലോഷ്യസ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിനെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ കായംകുളം എംഎസഎം കോളജ് സസ്പെന്‍ഡ് ചെയ്തു. മറ്റുകാര്യങ്ങള്‍ അന്വേഷണ സമിതി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കുമെന്ന് എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ആറംഗ സമിതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്കാന് സമിതിക്ക് നിര്‍ദേശം നല്‍കിയതായും മുഹമ്മദ് താഹ മാധ്യമങ്ങളോട് പറഞ്ഞു.






