
കേരളത്തിന്റെ സ്വന്തം ലാപ്ടോപ്പ് കമ്പനിയായ കൊക്കോണിക്സ് ശക്തമായ തിരിച്ചുവരവിലേക്ക്. ഓഹരിഘടനയില്‍ മാറ്റംവരുത്തിയതോടെ സംസ്ഥാനത്തെ ആദ്യ ഡീംഡ് പൊതുമേഖലാ സ്ഥാപനമായി കൊക്കോണിക്സ് മാറി. കമ്പനിയ്ക്ക് ഐഎസ്ഒ സര്‍ട്ടിഫിക്കേഷനും ഉണ്ട്. നാല് പുതിയ മോഡലുകളാണ് കൊക്കോണിക്സ് അവതരിപ്പിയ്ക്കുന്നത്. നേരത്തേ പുറത്തിറക്കിയ ഏഴു മോഡലിന് പുറമെയാണ് പുതിയ നാല് മോഡല്‍ അവതരിപ്പിക്കുന്നത്.
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, സ്നാപ് ഡീല്‍ തുടങ്ങിയ ഇ-കോമേഴ്സ് പോര്‍ട്ടലുകള്‍ വഴിയും ലാപ്ടോപ്പുകള് വാങ്ങാം. 2018ല്‍ രൂപീകരിച്ച കൊക്കോണിക്സ് നിലവില്‍ ലാപ്ടോപ്പുകള്‍ക്ക് പുറമെ മിനി പിസി, ഡെസ്ക്ടോപ്, സെര്‍വറുകള്‍, ടാബ്ലറ്റുകള് എന്നിവയും നിര്‍മ്മിയ്ക്കുന്നുണ്ട്.
കൊക്കോണിക്സിന്റെ മണ്‍വിള യൂണിറ്റ് സന്ദര്‍ശിച്ചശേഷം പുതിയ മോഡലുകള്‍ വിപണിയിലിറക്കിയുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈയില്‍ നടക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.






