
കൊല്‍ക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ വടക്കൻ ബംഗാളിൽ അടിയന്തരമായി ഇറക്കി. മോശം കാലാവസ്ഥയെ തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ഹെലികോപ്റ്റർ തിരിച്ചിറക്കുകയായിരുന്നു. പഞ്ചായത്ത് യോഗത്തിന് ശേഷം ബാഗ്ഡോഗ്രയിൽ നിന്ന് ജൽപായ്ഗുരിയിലേക്ക് പറക്കുകയായിരുന്നു പശ്ചിമ ബംഗാൾ മുഖ്യമന്ത്രി.
കനത്ത മഴയെത്തുടർന്ന് ഹെലികോപ്ടർ സലുഗരയിലെ സൈനിക വ്യോമതാവളത്തിൽ ഇറക്കുകയായിരുന്നു. ഇതോടെ റോഡ് മാർഗം മുഖ്യമന്ത്രി യാത്ര പുനരാരംഭിച്ചു.
ബൈകുന്ദാപൂര് വനമേഖലക്ക് മുകളിലൂടെ പറക്കുമ്പോഴാണ് കാലാവസ്ഥ മോശമായത്. വനമേഖലയില്‍ കനത്ത മഴയായതിനാല്‍ മുന്നോട്ടു പോകാനാകില്ലെന്ന് പൈലറ്റ് അറിയിക്കുകയായിരുന്നു. ബഗ്ദോഗ്രയിലേക്ക് റോഡ് മാര്‍ഗം പോയ മമത അവിടെ നിന്ന് വിമാനമാര്‍ഗം കൊല്‍ക്കത്തയിലെത്തുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.






