
ദീര്‍ഘനാളത്തെ പ്രണയത്തിനും വിവാഹത്തിനും ശേഷം സിനിമയില്‍ നിന്നും വിട്ടു നില്ക്കുന്ന മലയാളിയും ബോളിവുഡ് താരവുമായ അസിന് തന്റെ വിവാഹമോചന വാര്‍ത്ത തള്ളി. ഏതാനും ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന കഥകള്‍ 'ഭാവനാത്മകവും' 'അടിസ്ഥാനരഹിതവും' ആണെന്ന് താരം പറഞ്ഞു. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് അസിന് വിവാഹമോചന വാര്‍ത്തകള്‍ അവസാനിപ്പിച്ചത്.
വാര്‍ത്ത വളരെ അവാസ്തവമാണണെന്നും തങ്ങള്‍ മദ്ധ്യവേനല്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണെന്നും താരം കുറിച്ചു. വേനല്‍ അവധിയുടെ മധ്യത്തില്‍, ഒരുമിച്ച് പ്രഭാതഭക്ഷണം ആസ്വദിച്ചതേയുള്ളു. അതിനിടയില്‍ സാങ്കല്‍പ്പികവും തീര്‍ത്തും അടിസ്ഥാനരഹിതവുമായ ചില വാര്‍ത്തകള്‍ കാണാനിടയായി. ഇത് ഞങ്ങള്‍ വീട്ടുകാരോടൊപ്പം ഞങ്ങളുടെ കല്യാണം ആസൂത്രണം ചെയ്തിരുന്ന സമയത്തെ ഓര്‍മ്മപ്പെടുത്തുന്നെന്നും ദയവായി നല്ലതു ചെയ്യുക എന്നുമാണ് അസിന് കുറിച്ചത്.
ഗജിനിതാരം അടുത്തിടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാഹുല്‍ ശര്‍മ്മയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്തിരുന്നു. ഇതിന് ശേഷമാണ് അസിന്റെ വിവാഹമോചന കഥകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. എന്നാല്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടുകൊണ്ട് അസിന് കഥകളുടെ വായടപ്പിച്ചു. ഇതാദ്യമായാണ് ഇരുവരെയും കുറിച്ച് വിവാഹമോചന വാര്‍ത്തകള്‍ വരുന്നത്. വിവാഹത്തിന് ശേഷം ഭര്‍ത്താവും മകളുമായി ജീവിതം ആസ്വദിക്കുന്ന അസിന് സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ്.






