
പ്രതിപക്ഷ പാര്ട്ടികളുടെ രണ്ടാം ഘട്ട യോഗത്തിന് ബാംഗ്ലൂര് വേദിയാകും. ജൂലൈ 13, 14 തിയതികളിലാണ് യോഗം സംഘടിപ്പിയ്ക്കുന്നത്. യോഗവേദി മാറ്റിയ കാര്യം എന്സിപി അധ്യക്ഷന് ശരദ് പവാര് മാധ്യമങ്ങളെ അറിയിച്ചു. പാട്നയില് ചേര്ന്ന യോഗത്തില് അടുത്ത യോഗം ഷിംലയില് ചേരാനായിരുന്നു തീരുമാനിച്ചിരുന്നത്. 16 പ്രതിപക്ഷ പാര്ട്ടികളാണ് പാട്നയില് ചേര്ന്ന യോഗത്തില് പങ്കെടുത്തത്. ജൂണ് 23ന് പാട്നയില് ചേര്ന്ന യോഗത്തില് കോണ്ഗ്രസ് ദേശീയ അദ്ധ്യക്ഷന് മല്ലികാര്ജുന് ഖാര്ഗെയായിരുന്നു രണ്ടാം ഘട്ട യോഗം ഷിംലയില് നടക്കുമെന്ന് പ്രഖ്യാപിച്ചത്.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില് ബിജെപിയെ നേരിടാനുള്ള മാര്ഗരേഖ തയ്യാറാക്കുകയായിരുന്നു യോഗത്തിന്റെ ലക്ഷ്യം.എന്നാല് എഎപിയും കോണ്ഗ്രസും തമ്മില് രൂക്ഷമായ എതിര്പ്പോടെയാണ് യോഗം അവസാനിച്ചത്. വരുന്ന യോഗങ്ങളില് പ്രതിപക്ഷ പാര്ട്ടി ഇനി പങ്കെടുക്കില്ലെന്നും എഎപി പ്രഖ്യാപിച്ചു.
ഒരു പൊതു അജണ്ടയുടെ അടിസ്ഥാനത്തിലാകും വരുന്ന തെരഞ്ഞെടുപ്പില് ബിജെപിയെ നേരിടുകയെന്ന് യോഗത്തിന് ശേഷം നടന്ന വാര്ത്താസമ്മേളനത്തില് ബിഹാര് മുഖ്യമന്ത്രി നിതീഷ് കുമാര് പറഞ്ഞു.







Comments