നയ്റോബി: കെനിയയില്‍ വാഹനാപകടത്തില്‍ 48 പേര് മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് മറ്റ് വാഹനങ്ങളിലും കാല്‍നട യാത്രക്കാരുടെ ഇടയിലേക്കും ഇടിച്ചുകയറിയാണ് അപകടം. പടിഞ്ഞാറന്‍ കെനിയയിലെ തിരക്കേറിയ നഗരത്തിലായിരുന്നു അപകടം.
48 മരണങ്ങള് സ്ഥിരീകരിച്ചതായും രണ്ട് പേര് ട്രക്കനടിയില് കുടുങ്ങിക്കിടക്കുന്നതായും പോലീസ് അറിയിച്ചു. കെരിച്ചോ, നകുരു നഗരങ്ങള്‍ക്ക് മധ്യേയാണ് അപകടം. 30 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിയന്ത്രണംവിട്ട ട്രക്ക് ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയിട്ടിരുന്ന മിനി ബസില്‍ ഇടിക്കുകയും ബസ് മുന്നോട്ടുകുതിച്ച് സ്റ്റോപ്പിലുണ്ടായിരുന്നവര്ക്കും മേല്‍ പാഞ്ഞുകയറുകയായിരുന്നു. ബസിലുണ്ടായിരുന്നവരും അപകടത്തില്‍പെട്ടു.






