
മാസങ്ങളായി ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുകയാണ് വരുണ്‍ ഗാന്ധി എംപി. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങളോട് പ്രതിഷേധിച്ചാണ് വരുണ്‍ പാര്‍ട്ടിയോട് അകലം പാലിച്ചത്. ഇനിയും ഈ ബന്ധം ഈ തരത്തില്‍ തുടരേണ്ട എന്ന തീരുമാനത്തിലെത്തിയിരിക്കുകയാണ് വരുണിന്റെ പാര്‍ട്ടിയായ ബിജെപിയെന്നും റിപ്പോര്‍ട്ടുകള്‍.
വരുണ്‍ ഗാന്ധിയെ പാര്‍ട്ടിയില്‍ നിലനിര്‍ത്തേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ബിജെപി എത്തികഴിഞ്ഞു. പിലിബിത്ത് മണ്ഡലം ഉള്‍പ്പെടുന്ന ജില്ലയിലെ ജനപ്രിയനായ ഒരു എംഎല്‍എയെയാണ് വരുണിന് പകരമായി ബിജെപി കണ്ടെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
മോഡി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് ബിജെപി സംഘടിപ്പിച്ച 'മഹാസമ്പര്‍ക്ക് അഭിയാന്' പരിപാടിയില്‍ വരുണ്‍ പങ്കെടുത്തിരുന്നില്ല. 2021 മുതല്‍ ബിജെപി പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വരുണ്‍. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ താന്‍ മണ്ഡലത്തില്‍ തന്നെ മത്സരരംഗത്തുണ്ടാവുമെന്ന സൂചന പ്രത്യക്ഷമായി വരുണ്‍ നല്‍കുന്നുണ്ട്.






