
മഹാരാഷ്ട്രയിലെ തലേഗാവിൽ സ്കൂൾ പ്രിൻസിപ്പലിന് ബജ്രംഗ്ദൾ പ്രവർത്തകരുടെ ക്രൂരമർദനം. വിദ്യാർഥികളോട് ക്രിസ്തീയ പ്രാർഥന ചൊല്ലാൻ ആവശ്യപ്പെട്ടെന്നാരോപിച്ചായിരുന്നു മർദനം. സ്കൂള്‍ അസംബ്ലിയ്ക്കിടെ ക്രിസ്ത്യൻ പ്രാർത്ഥന ചൊല്ലിയതിനെതുടർന്ന് പ്രിൻസിപ്പലിനെ ബജ്റംഗ്ദള്‍ പ്രവർത്തകർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. പൂനൈയിലെ തലേഗാവ് ദബാഡെ ടൗണിലെ ഡി വൈ പാട്ടീൽ ഹൈസ്കൂൾ പ്രിൻസിപ്പൽ അലക്സാണ്ടർ കോട്സ് റീഡിനെയാണ് ബജ്റംഗ്ദള്‍ പ്രവർത്തകർ ആക്രമിച്ചത്.
ചൊവ്വാഴ്ച രാവിലെ നൂറ് പേരോളം വരുന്ന സംഘം സ്കൂളിലേക്ക് ഇരച്ചു കയറിയാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. ഹർ ഹർ മഹാദേവ്’ എന്ന് ആക്രോശിച്ച് പ്രവർത്തകർ പിന്തുടരുന്ന വിഡിയോ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.






