
മെറ്റയുടെ ത്രെഡ്സ് ആണ്ഇന്നത്തെ ചർച്ചാവിഷയം. ലോഞ്ച് ചെയ്ത് 7 മണിക്കൂറിനുള്ളിൽ 10 ദശലക്ഷം ആളുകളാണ് ഇതിനോടകം ത്രെഡ്സിലേക്ക് ലോഗിൻ ചെയ്തത്. ത്രെഡ്സിനെ കുറിച്ചുള്ള രസകരമായ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. എന്തിന് ത്രെഡ്സിൽ വരെയും ചൂടന്‍ ചര്‍ച്ചകളാണ് നടക്കുന്നത്. ഇൻസ്റ്റഗ്രാമിൻ്റെ ടെക്സ്റ്റ് അധിഷ്ഠിത വേർഷനായാണ് ത്രെഡ്സ് വരുന്നത്.
ത്രെഡ്സിന്റെ ലോഗോയെ കുറിച്ചാണ് ചൂടന്‍ ചര്‍ച്ചകള്‍. ഇപ്പോൾ ട്വിറ്ററിലും അതാണ് നടക്കുന്നതും. രസകരമായ വസ്തുതയെന്തെന്നാൽ ത്രെഡ്സിന്റെ ലോഗോയെ ചൊല്ലിയാണ് പോര്. മലയാളികൾ മാത്രമല്ല തമിഴ്നാട്ടുകാരും ലോഗോയുടെ പേരിൽ 'അവകാശവാദ'വുമായി എത്തിയിരിയ്ക്കുകയാണ്.
മലയാളം യുണീകോഡ് ലിപിയിലെ 'ത്ര'യോടും 'ക്ര'യോടും ലോഗോയ്ക്ക് ഏറെ സാമ്യമുണ്ടെന്നാണ് മലയാളികള്‍ പറയുന്നത്. തമിഴിലെ ‘കു’ പോലെയാണ് ലോഗോ എന്നാണ് തമിഴ്നാട്ടുകാര്‍ പറയുന്നത്.'@' ചിഹ്നം പോലെയാണെന്നാണ് മറ്റൊരു കൂട്ടരുടെ വാദം. ലോഗോ ജിലേബി പോലെയാണെന്ന് പറഞ്ഞ വിരുതൻമാരുമുണ്ട്. ഇൻസ്റ്റാഗ്രാമിന്റെ ലോഗോയുടെ മറ്റൊരു പതിപ്പാണെന്നും ഇംഗ്ലീഷ് അക്ഷരമായ ‘G’ ആയുമൊക്കെ തോന്നിപ്പിയ്ക്കും. ചില വിരുതന്മാർക്ക് പേപ്പർ ക്ലിപ്പായും, നൂലുണ്ടയായുമൊക്കെ ലോഗോയെ തോന്നിയിട്ടുണ്ട്.






