
നാല് നൂറ്റാണ്ടുകളായി മൃഗങ്ങളുടെ ദാഹം ശമിപ്പിക്കുകയാണ് ഒരു കിണർ. ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ എറഗുണ്ട്ല വനത്തിൽ സ്ഥിതി ചെയ്യുന്ന സുബ്ബണ്ണ കിണറാണ് കൊടുംവേനലിലും വറ്റാതെ മൃഗങ്ങളുടെ ദാഹമകറ്റുന്നത്. ഈ കിണർ പ്രധാനമായും ചെമ്മരിയാടുകളെയും ആടുകളെയും മേയ്ക്കുന്ന കർഷകർകരാണ്ഉപയോഗിക്കുന്നത്.
രൂക്ഷമായ ജലക്ഷാമത്തിനിടയിലും50 അടി താഴ്ചയുളള ഈ കിണർ വറ്റാറില്ല എന്നതു തന്നെയാണ് ഈ കിണറിെന്റ പ്രത്യേകത. പ്രദേശത്തെ മുഴുവൻ ജലസ്രോതസ്സുകളിലെയും വെള്ളം വറ്റിയാലും ഈ കിണറിൽ സുലഭമായി വെള്ളം ഉണ്ടാകാറുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്. അതിനാല്‍ ആടുകളെയും കാലികളെയും വളർത്തുന്ന പ്രദേശവാസികൾക്ക് ഈ കിണർ ഒരു ആശ്രയം തന്നെയാണ്.
എന്നാല്‍ ചില വ്യക്തികള്‍ കന്നുകാലികൾക്കുള്ള കുടിവെള്ള വിതരണം സുഗമമാക്കാൻ കിണറിനോട് ചേർന്ന് വാട്ടർ ടാങ്ക് സ്ഥാപിച്ചതോടെയാണ് കിണറ്റിൽ നിന്ന്ടാങ്കിലേക്ക് അടിച്ച്കയറ്റിയ വെള്ളത്തിൽ ചിലർ വിഷം കലർത്തി. ഇതിനെ തുടർന്ന് നിരവധി പശുക്കളാണ് കൂട്ടത്തോടെ ചത്തത്. എന്നാല്‍ ഇതൊഴിച്ചാൽ നൂറ്റാണ്ടുകളായി ഇവിടുത്തുകാരുടെ ഉപജീവനമാർഗത്തെ താങ്ങിനിർത്തുന്ന പ്രധാന ജലസ്രോതസ്സാണ് ഈ കിണർ.






