
ജോഹന്നാസ്ബര്‍ഗ്: അപ്രതീക്ഷിത അതിഥിയെത്തിയതിന്റെ സന്തോഷത്തില്‍ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് നഗരം. മഞ്ഞും തണുപ്പും കാറ്റും മഴയുമൊക്കെയായാണ് തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ നഗരം ഉണര്‍ന്നത്. 11 വര്ഷത്തിനിടയലാണ് ഈ മഞ്ഞുവീഴ്ച
നഗരത്തിന്റെ പലഭാഗവും തൂവെള്ള മഞ്ഞില്‍ പുതച്ച നിലയിലായിരുന്നു. തെരുവുകളില്‍ മഞ്ഞു പെയ്യുന്നതിന്റെയും കുട്ടികള്‍ കളിക്കുന്നതിന്റെയും മറ്റും അനേകം ചിത്രങ്ങള്‍ ദേശീയമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 2012 ഓഗസ്റ്റിലാണ് ഇതിന് മുമ്പ് ജോഹന്നാസ് ബര്‍ഗ് ഇതുപോലെ മഞ്ഞ് പുതച്ച് കാണപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കന്‍ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം തണുപ്പ് കാലാവസ്ഥ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്.
മഞ്ഞുവീണ റോഡില്‍ വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ സൂക്ഷിക്കണം എന്ന രീതിയിലുളള മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ ശനിയാഴ്ച ദക്ഷിണാഫ്രിക്കയുടെ പല മേഖലകളിലും അതിശൈത്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഈ വര്‍ഷത്തെ ഏറ്റവും തണുത്ത സായാഹ്നമായിരുന്നു ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. ജോഹന്നാസ് ബര്‍ഗിലും പരിസരപ്രദേശങ്ങളിലും താപനില പൂജ്യത്തില്‍ എത്തിയിരുന്നു. അതേസമയം ജൂലൈയില്‍ നഗരത്തില്‍ സാധാരണ താപനില 16.7 ഡിഗ്രി സെല്‍ഷ്യസാണ് പതിവ്.
ഇന്നലെ നഗരത്തില്‍ രേഖപ്പെടുത്തിയത് നാലു ഡിഗ്രിയായിരുന്നു. അതിശൈത്യ സാഹചര്യം ദക്ഷിണാഫ്രിക്കന്‍ വീടുകളില്‍ കനത്ത പ്രഹരം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
സാധാരണഗതിയില്‍ ജോഹന്നാസ് ബര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച അഞ്ചു വര്‍ഷത്തില്‍ ഒന്ന് എന്ന കണക്കിലാണ് ഉണ്ടാകാറ്. തിങ്കളാഴ്ച ഉണ്ടായത് പോലെയുള്ള കനത്ത മഞ്ഞുപെയ്ത്ത് 10 വര്‍ഷത്തില്‍ ഒരിക്കല്‍ എന്ന നിലയിലാണ് ഉണ്ടാകാറെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നു.
ഒരിക്കല്‍ ലോകനിലവാരത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വൈദ്യുതി കമ്പനി എസ്കോം തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന സാഹചര്യത്തില്‍ പവര്‍കട്ടും വൈദ്യൂതി പ്രതിസന്ധിയും പതിവാണ്. 2007 ന് െേഷം വൈദ്യുതി മേഖലയില്‍ സ്ഥിരത പുലര്‍ത്താന്‍ ഇവര്‍ക്കായിട്ടില്ല. ഈ പ്രശ്നം പല വീടുകളിലും ചൂടന്‍ സാഹചര്യം സൃഷ്ടിക്കുന്നതിന് വലിയ തടസ്സമാണ് ഉണ്ടാക്കുന്നത്.






