
ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നൂറടിയുള്ള മൊബൈല്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. ഉത്തര്‍പ്രദേശിലാണ് സംഭവം. കുശിനഗര്‍ സ്വദേശിയായ ദിലീപ് എന്ന യുവാവാണ് ടവറിനു മുകളില്‍ കയറിയത്. ഇയാള്‍ ടവറിനു മുകളില്‍ കയറി മുകളില്‍ നിന്നും തന്റെ ഫോണ്‍ താഴേക്കിട്ടാണ് സമീപത്ത് നിന്നവരുടെ ശ്രദ്ധയാകര്‍ഷിച്ചത്.
ഇയാളെ താഴെയിറക്കാന്‍ പ്രദേശവാസികള്‍ പരമാവധി ശ്രമിച്ചെങ്കിലും യുവാവ് വഴങ്ങിയില്ല. തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഒടുവില്‍ പോലീസ് എത്തിയപ്പോഴാണ് ഇയാള്‍ തന്റെ ആവശ്യം അറിയിച്ചത്. തുടര്‍ന്ന് പോലീസ് നടത്തിയ ഇടപെടലില്‍ താഴെയിറക്കിയ ഇയാള്‍ ഇപ്പോള്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
ദീലീപ് താനൊരു പെണ്‍കുട്ടിയുമായി പ്രണയത്തിലാണെന്നും എന്നാല്‍ തങ്ങളുടെ വിവാഹം നടത്തി തരാന്‍ വീട്ടുകാര്‍ സമ്മതിക്കുന്നില്ലായെന്നും ആരോപിച്ചു. വീട്ടുകാര്‍ തന്റെ ആവശ്യം അംഗീകരിക്കുന്നതിന് വേണ്ടിയാണ് ടവറിനു മുകളില്‍ കയറിയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ ദിലീപിന്റെ മാനസിക നില ശരിയല്ലെന്നും അതാണ് ഇത്തരത്തില്‍ പെരുമാറുന്നതെന്ന് ദിലീപിന്റെ ജ്യേഷ്ഠന് അമര്‍ജീത് ആരോപിച്ചു.
എന്നാല്‍ ഇയാള്‍ വീടിന് സമീപമുളള ആളുകളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്ന് ഇയാളുടെ തലയ്ക്ക് പരിക്കേറ്റിരുന്നതായും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ ഓടി രക്ഷപ്പെട്ട് ടവറിന് മുകളില്‍ കയറിയതാണെന്നും ഇയാളുടെ സഹോദരന് ആരോപിച്ചു.






