
ടൊയോട്ട ഫോര്‍ച്യൂണര്‍ ഫ്ലാഗ്ഷിപ്പ് എസ്യുവി സ്വന്തമാക്കി നടന് ഷാജു ശ്രീധര്‍. സ്വപ്നം എന്ന കുറിപ്പോടെ താരം തന്നെയാണ് പുതിയ വാഹനം വാങ്ങിയ വിവരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയും മുന്‍ നടിയുമായ ചാന്ദ്നിയുമായെത്തിയാണ് വാഹനത്തിന്റെ ഡെലിവറി ഏറ്റെടുത്തിരിക്കുന്നത്. പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനോടെയെത്തുന്ന ഈ ഫുള്‍-സൈസ് എസ്യുവിക്ക് 32.99 ലക്ഷം രൂപ മുതല്‍ 50.74 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില വരുന്നത്. ഷാജു സ്വന്തമാക്കിയത് ഇതില്‍ ഏത് മോഡലാണെന്ന് വ്യക്തമല്ല. ഷാജു ശ്രീധര്‍ സ്വന്തമാക്കിയ ഫോര്‍ച്യൂണറിന് മസ്കുലര്‍ ലൈനുകളും സ്ട്രോംഗ് ക്യാരക്ടര്‍ ലൈനുകളിലും ഒരുക്കിയ പരുക്കന്‍ രൂപമാണുള്ളത്.
ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, എല്‍ഇഡി ലൈറ്റിംഗ്, പ്രീമിയം അപ്ഹോള്‍സ്റ്ററി, ആംബിയന്റ് ലൈറ്റിങ്ങ്, വയര്‍ലെസ് ചാര്‍ജിംഗ്, വെന്റിലേറ്റഡ് സീറ്റ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ്ങ് വീല്‍, 360 ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, ഓട്ടോമാറ്റിക് ബൂട്ട് ഓപ്പണര്‍ തുടങ്ങിയ ആധുനിക ഫീച്ചറുകളും ഫോര്‍ച്യൂണറിന്റെ സവിശേഷതകളാണ്. ഇനി എഞ്ചിന് ഓപ്ഷനിലേക്ക് വന്നാല്‍ 2.7 ലീറ്റര്‍, 4 സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് അല്ലെങ്കില്‍ 2.8 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എഞ്ചിന് എന്നിവയിലാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ വരുന്നത്.
എസ്യുവിയുടെ പെട്രോള്‍ എഞ്ചിന് 163.6 bhp കരുത്തില്‍ പരമാവധി 245 Nm torque വരെ ഉത്പാദിപ്പിക്കാനാവും. മറുവശത്ത് ഡീസലിന് 201.15 bhp പവറില്‍ 420 Nm torque നല്‍കാനാവും. 5-സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളാണ് ടൊയോട്ട ഫോര്‍ച്യൂണര്‍ എസ്യുവിയില് ഒരുക്കിയിരിക്കുന്നത്. പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ ടൂ വീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വകഭേദങ്ങളും ലഭ്യമാണ്.






