
ഏറ്റവും പുതിയ സ്കോര്‍പിയോ N എസ്യുവിയെ അസമില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഇറക്കിയിരിക്കുകയാണ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര. അവശ്യ മെഡിക്കല്‍ സൗകര്യങ്ങളുള്ള പൂര്‍ണമായും പ്രവര്‍ത്തനക്ഷമമായ ആംബുലന്‍സുകളാക്കി മാറ്റുന്നതിന് മഹീന്ദ്ര അസം സര്‍ക്കാരുമായി അടുത്തിടെ പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് സ്കോര്‍പിയോ N ആംബുലന്‍സാക്കി പുറത്തിറക്കിയിരിക്കുന്നത്.
സ്ട്രെച്ചറുകള്‍, പ്രഥമശുശ്രൂഷ കിറ്റുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി മെഡിക്കല്‍ ഉപകരണങ്ങളാണ് വാഹനങ്ങളില്‍ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നത്. സ്കോര്‍പിയോ N എസ്യുവിയുടെ വിശാലമായ ഇന്റീരിയര്‍ അടിയന്തര വൈദ്യസഹായം കാര്യക്ഷമമായി നിര്‍വഹിക്കാന്‍ അനുവദിക്കുന്നു. മാത്രമല്ല, ആശുപത്രികളുമായും എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകളുമായും തടസമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കുന്ന നൂതന ആശയവിനിമയ സംവിധാനങ്ങളും വാഹനത്തില്‍ മഹീന്ദ്ര സജ്ജീകരിച്ചിരിക്കുന്നു. ഈ വാഹനങ്ങള്‍ക്ക് പരുക്കന്‍ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിക്കാനും ഇടുങ്ങിയ റോഡുകളിലൂടെ സഞ്ചരിക്കാനും സാധിയ്ക്കും.
ആംബുലന്‍സുകളില്‍ ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആംബുലന്‍സുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്, ഡ്രൈവര്‍മാര്‍ക്കും പാരാമെഡിക്കുകള്ക്കുമായി മഹീന്ദ്ര പ്രത്യേക പരിശീലന പരിപാടികളും ആവിഷ്ക്കരിച്ചിട്ടുണ്ട്. 2.2 ലിറ്റര്‍ ടര്‍ബോ ഡീസല്‍ അല്ലെങ്കില്‍ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണ് മഹീന്ദ്ര സ്കോര്‍പിയോ N എസ്യുവിയുടെ ഹൃദയം.
6-സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് എഞ്ചിന് ജോടിയാക്കിയിരിക്കുന്നത്. മോഡലിന്റെ ടോപ്പ് വേരിയന്റുകള്‍ക്ക് ഫോര്‍-വീല്‍ ഡ്രൈവ് കോണ്ഫിഗറേഷനുള്ളതിനാല് ഓഫ്-റോഡിംഗ് ശേഷിയും വര്‍ധിപ്പിക്കുന്നുണ്ട്. 13.05 ലക്ഷം മുതല്‍ 24.51 ലക്ഷം രൂപ വരെയാണ് രണ്ടാം തലമുറ സ്കോര്‍പിയോയുടെ എക്സ്ഷോറൂം വില വരുന്നത്.






