
മകനെ ബെസ്റ്റി എന്നു വിളിച്ചുകൊണ്ട് ബോളിവുഡ് താരം അര്ജുന് രാംപാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ബര്‍ത്ത്ഡേ വിഷാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്. മകന് അരിക്കിന്റെ നാലാം പിറന്നാളിനോട് അനുബന്ധിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് താരം ആശംസകള്‍ അറിയിച്ചിരിക്കുന്നത്. നീട്ടി വളര്‍ത്തിയ തലമുടിയുമായി പിതാവിന് അരികിലായി ചിരിച്ചു കൊണ്ടിരിക്കുന്ന അരിക്കിനെ ചിത്രങ്ങളില്‍ കാണാം. സുഹൃത്തുക്കളും ആരാധകരുമുള്‍പ്പെടെ നിരവധി പേരാണ് അരിക്കിന് ജന്മദിനാശംസകള് നേരുന്നത്.
'പ്രിയ സുഹൃത്തിന് ജന്മദിനാശംസകള് നേരുന്നു. നിന്നെ പോലെ തന്നെ മഹത്വ പൂര്‍ണവും അത്ഭുതകരവുമായ എല്ലാ കാര്യങ്ങളും കൊണ്ട് നീ അനുഗ്രഹീതനായിരിക്കട്ടെ. സ്നേഹത്തോടെ ഡാഡി ' എന്നാണ് മകന് ആശംസകള്‍ അറിയിച്ചുകൊണ്ട് അര്ജുന് രാംപാല്‍ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം ചുവന്ന നിറത്തിലുളള ഒരു ഹൃദയത്തിന്റെ ഇമോജിയുമുണ്ട്.
വളരെ അപൂര്‍വമായി മാത്രമാണ് താരം മകന്റെ ചിത്രങ്ങള്‍ പങ്കുവെക്കാറുളളത്. അതുകൊണ്ടുതന്നെ ആ ചിത്രങ്ങള്‍ക്ക് ആരാധകരുടെ ഭാഗത്തുനിന്ന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.





