ശരിയായ ആഹാര രീതിയിലൂടെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റ്സിന്റെയും ഉപയോഗം ഒഴിവാക്കണം. സ്ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യ കാരണം പലപ്പോഴും ഉയര്‍ന്ന രക്തസമ്മര്‍ദമാണ്.
പാരമ്പര്യമായി സ്ട്രോക്ക് സാധ്യതയുള്ളവര്‍ പുകവലി ഉപേക്ഷിക്കുന്നതിലൂടെ സ്ട്രോക്കിനുള്ള സാധ്യത കുറച്ചു നിര്‍ത്താം. അമിത വണ്ണമുള്ളവര്‍ ശരീരഭാരം കുറയ്ക്കാന്‍ ശ്രദ്ധിക്കണം. ദിവസവും അരമണിക്കൂര്‍ നടക്കുന്നത് സ്ട്രോക്കിനെ പ്രതിരോധിക്കാന്‍ ഫലപ്രദമായ വ്യായാമമാണ്.
ഭക്ഷണ ക്രമീകരണത്തിലൂടെ വലിയൊരളവോളം രക്തസമ്മര്‍ദം, പ്രമേഹം, കൊളസ്ട്രോള്‍, അമിതവണ്ണം തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കാനാവും. ശരീരത്തിന് ആവശ്യമായതില്‍ കൂടുതല്‍ ഊര്‍ജമുള്ള ആഹാരം കഴിക്കുന്നതു ശരീരഭാരം കൂടാന്‍ കാരണമാവുന്നു.
ഭക്ഷണത്തിന്റെ അളവു ക്രമീകരിക്കുന്നതോടൊപ്പം ആഹാരത്തില്‍ ഉപ്പിന്റെ അളവു കുറയ്ക്കുന്നതും സ്ട്രോക്ക് ഉണ്ടാവാനുള്ള സാധ്യത കുറയ്ക്കും. ഉപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങള്‍ അച്ചാര്‍, പപ്പടം, ടിന്‍ഡ് ഫുഡ്സ്, സോസ്, ഡ്രൈ ഫിഷ് ഇവയെല്ലാം ആഹാരത്തില്‍ നിന്ന് ഒഴിവാക്കണം.
ഇതിലൂടെ ഉയര്‍ന്ന ബി.പി. മൂലം സ്ട്രോക്ക് വരാനുള്ള സാധ്യത ഇല്ലാതാക്കാം. പ്രായപൂര്‍ത്തിയായ ഒരാള്‍ ദിവസം ആറു ഗ്രാം ഉപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ശരിയായ ആഹാര രീതിയിലൂടെ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്ക്കാന്‍ സാധിക്കും.
ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റ്സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം ചീത്ത കൊളസ്ട്രോളിന്റെ (എല്‍.ഡി.എല്‍) അളവു കൂടാനും നല്ല കൊളസ്ട്രോളിന്റെ (എച്ച്.ഡി.എല്‍) അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്തത്തില്‍ വര്‍ധിക്കുന്നതു സ്ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.
എണ്ണയില്‍ പൊരിച്ചും വറുത്തും ആയ ആഹാരം ഒഴിവാക്കുന്നതു ശരീരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ് ഫാറ്റിന്റെയും ലഭ്യത കുറയ്ക്കുന്നു. വറുത്തതും പൊരിച്ചതുമായ ആഹാര സാധനങ്ങളുടെ ഉപയോഗം (ഉദാ: ചിപ്സ്, വട, ബജി മുതലായവ) മുട്ട പോലുള്ള ആഹാരസാധനങ്ങള്‍ ഉയര്‍ത്തുന്നതിനേക്കാള്‍ കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തുന്നു.
സ്ട്രോക്ക് ഉണ്ടാകുന്നതു തടയാന്‍ നാരുകള്‍ ധാരാളം അടങ്ങിയ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, സൊയാബീന്‍, ഇലക്കറികള്‍ ഇവയെല്ലാം ആഹാരത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തേണ്ടത് ആവശ്യമാണ്.
ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. മീന്‍ കറിവച്ചു കഴിക്കുന്നതും സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കും. എല്ലാ ദിവസവും മീന്‍ കഴിക്കുന്നവര്‍ക്കു മീന്‍ ആഹാരത്തില്‍ ഉള്പ്പെടുത്താത്തവരേക്കാള് സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറവാണ്.

ആഹാരരീതി.

പച്ചക്കറികളും മീനും

മീനിലുള്ള ഒമേഗ 3 എന്ന പദാര്‍ഥം രക്തക്കുഴലില്‍ രക്തം കട്ടപിടിക്കുന്നതു തടയുന്നു. ഒമേഗ 3 കൂടുതല്‍ അടങ്ങിയിരിക്കുന്ന മത്സ്യങ്ങള്‍ക്ക് ഉദാഹരണമാണു മത്തി, അയല, ചൂര, റ്റിയൂനെ തുടങ്ങിയവ. ദിവസവും പഴവര്‍ഗങ്ങള്‍ കഴിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് സ്ട്രോക്കിനുള്ള സാധ്യത 32 ശതമാനം കുറവാണ്.
എല്ലാദിവസവും മാംസാഹാരം പ്രത്യേകിച്ചും മട്ടണ്‍, ബീഫ് ഇവ കഴിക്കുന്നവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ചു പക്ഷാഘാതത്തിനുള്ള സാധ്യത ഇരട്ടിയാണ്. വിറ്റാമിന്‍ ബി6, ഫോളിക് ആസിഡ് ഇവ അടങ്ങിയ ആഹാരസാധനങ്ങള്‍ (ഉദാ: ചീര,വാല്‍നട്ട്,കാരറ്റ്,പയര്‍, ധാന്യങ്ങള്‍, സൂര്യകാന്തിഎണ്ണ, ബ്രൊക്കോളി, മറ്റ് ഇലക്കറികള്‍ മുതലായവ) ഹോമോസിസ്റ്റീന്‍ എന്ന അമിനൊ ആസിഡിന്റെ അളവു ശരീരത്തില്‍ കുറയ്ക്കുന്നു.
ഹോമോസിസ്റ്റീന്റെ അളവു ശരീരത്തില്‍ കൂടുന്നതു സ്ട്രോക്കിനും ഹൃത്ഥദ്രോഗങ്ങള്ക്കുമുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പൊട്ടാസിയം അടങ്ങിയ ആഹാര സാധനങ്ങള്‍ (ഉദാ: പഴങ്ങള്‍, പച്ചക്കറികള്‍) ഇവയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു സ്ട്രോക്കിനെ പ്രതിരോധിക്കാന്‍ ഉത്തമമാണ്. മാട്ടിറച്ചി, പോത്തിറച്ചി, അമിതമായി മധുരവും ഉപ്പും ചേര്‍ത്ത ആഹാരം, കൊഴുപ്പു നീക്കാത്ത പാലുല്പന്നങ്ങള്, മുട്ടയുടെ മഞ്ഞക്കരു ഇവയെല്ലാം ഭക്ഷണക്രമത്തില്‍നിന്ന് പരമാവധി ഒഴിവാക്കി നിര്‍ത്തുക.
പക്ഷാഘാതം തടയുന്ന ആഹാര പദാര്‍ത്ഥങ്ങള്‍
1. കാരറ്റ്: - കാരറ്റില്‍ ധാരാളം ബീറ്റാ കരോട്ടിന്‍ ഉണ്ട്. ദിവസവും രണ്ടു കാരറ്റ് കഴിക്കുന്നതു ഹൃദ്രോഗം, ഉയര്‍ന്ന ബി.പി. ഇവയുള്ളവരില്‍ സ്ട്രോക്കിന്റെ സാധ്യത കുറയ്ക്കും.
2. മുളക്, കുരുമുളക്: - കാപ്സെസിന്‍ എന്ന പദാര്‍ഥം ഇവയില്‍ ധാരാളമുണ്ട്. അതിനാല്‍ ഇവ ആഹാരത്തില്‍ ചേര്‍ക്കുന്നതു രക്തം കട്ടപിടിച്ച് സ്ട്രോക്ക് ഉണ്ടാകാനുമുള്ള സാധ്യത കുറയ്ക്കുന്നു.
3. ചീര: - ചീരയില്‍ വിറ്റാമിന്‍ സി, ഫോളിക് ആസിഡ്, വിറ്റാമിന്‍ എ, മഗ്നീഷ്യം എന്നീ പോഷകങ്ങള്‍ ധാരാളമുണ്ട്. ഇതു ഹൃദ്രോഗം, പക്ഷാഘാതം ഇവ തടയാന്‍ സഹായിക്കുന്നു.
4. വെളുത്തുള്ളി: - വെളുത്തുള്ളി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതു രക്തസമ്മര്‍ദം, കൊളസ്ട്രോള്‍ ഇവ കുറയ്ക്കും.
5. തവിടെണ്ണ:- ഒമേഗ 3, ഒമേഗ 6 എന്നീ ഫാറ്റി ആസിഡ്സ് ധാരാളം അടങ്ങിയിരിക്കുന്നു്. ഇതു രക്തക്കുഴലില്‍ കൊളസ്ട്രോള്‍ അടിയുന്നതു കുറയ്ക്കുന്നു.
6. ഗ്രീന്‍ ടീ:- ഗ്രീന്‍ ടീയിലുള്ള ഫോളിഫിനോള്‍സ് ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു.
7. കിവി ഫ്രൂട്ട്:- ധാരാളം വിറ്റാമിന്‍ സി, പൊട്ടാസിയം, മഗ്നീഷ്യം ഇവ അടങ്ങിയിരിക്കുന്നു. തന്മൂലം സ്ട്രോക്കിനെ തടയുന്നു.
8. സൊയാബീന്‍:- എല്‍.ഡി.എല്‍. കൊളസ്ട്രോളിന്റെ അളവു കുറയ്ക്കുക വഴി സ്ട്രോക്കിനുള്ള സാധ്യത കുറയ്ക്കുന്നു.
9. ഓട്സ് ബ്രാന്:- ഓട്സ് തവിടില്‍ ധാരാളം ബി ഗ്ലൂക്കോ ഉണ്ട്. ഇത് എല്‍.ഡി.എല്‍. ലെവല്‍, ബി.പി, കൊളസ്ട്രോള്‍ നിരക്ക് ഇവ കുറയ്ക്കാന്‍ സഹായകരമാണ്.

Comments