
ലോകത്തുടനീളമുള്ള പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഓപ്പണ്‍ ഹെയ്മര്‍ വിഖ്യാത ചലച്ചിത്രകാരന് ക്രിസ്റ്റഫര്‍നോളന്റെ ഈ നൂറ്റാണ്ടിലെ തന്നെ ഏറ്റവും മികച്ച ചിത്രമെന്ന് വിശേഷിപ്പിച്ച് ആരാധകര്‍. സിനിമ തീയറ്ററില്‍ എത്തിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരണം ഏറുകയാണ്.
ആറ്റോമിക് ബോംബിന്റെ പിതാവായി അറിയപ്പെടുന്ന ജെ. റോബര്‍ട്ടിനെക്കുറിച്ചും അദ്ദേഹത്തിന്റെ മാന്‍ഹട്ടന്‍ പ്രൊജക്ടിനെക്കുറിച്ചും സംസാരിക്കുന്ന സിനിമ രണ്ടാം ലോകമഹായുദ്ധത്തില്‍ പ്രയോഗിക്കപ്പെട്ട ആദ്യ അണുവായുധത്തെക്കുറിച്ചുമാണ് സംസാരിക്കുന്നത്.
സിലിയന്‍ മര്‍ഫിയാണ് ജെ. റോബര്‍ട്ടായി എത്തുന്നത്. സിനിമ ആദ്യ ദിവസം തന്നെ പല ബോക്സോഫീസ് റെക്കോഡുകളും തകര്‍ക്കുമെന്നാണ് സാമൂഹ്യമാധ്യമ ഹാന്‍ഡിലുകള്‍ നെറ്റിസണ്‍മാര്‍ പ്രതികരിച്ചിരിക്കുന്നത്.
അടുത്ത ഓസ്ക്കറില്‍ സിലിയന്‍ മര്‍ഫി മികച്ചനടനായി പരിഗണിക്കപ്പെട്ടേക്കാമെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. മാന്‍ഹട്ടന്‍ പദ്ധതിയില്‍ ആദ്യത്തെ ആണവായുധം വികസിപ്പിക്കാന്‍ സഹായിച്ച സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞനായ ജെ റോബര്‍ട്ട് ഓപ്പണ്‍ഹൈമറിനെ കുറിച്ച് 2005-ല്‍ കായ് ബേര്‍ഡും മാര്ട്ടിന് ജെ ഷെര്‍വിനും എഴുതിയ അമേരിക്കന്‍ പ്രോമിത്യൂസിന്റെ ജീവചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.






