More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

ഒരു സാധാരക്കാരന്റെ വിജയം; പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച് പൃഥ്വിരാജ് - നിസാം ബഷീർ ഫാമിലി ത്രില്ലർ ചിത്രം 'ഐ നോബഡി'.

Authored by Web Desk | Last updated: 11 Jul 2026, 2:14 PM | 2 min read

Print
ഒരു സാധാരക്കാരന്റെ വിജയം; പ്രേക്ഷകർക്ക് പുത്തൻ സിനിമാനുഭവം സമ്മാനിച്ച് പൃഥ്വിരാജ് - നിസാം ബഷീർ ഫാമിലി ത്രില്ലർ ചിത്രം 'ഐ നോബഡി'.
പൃഥ്വിരാജ് സുകുമാരനും പാർവതി തിരുവോത്തും മുഖ്യ കഥാപാത്രങ്ങളായെത്തിയ നിസാം ബഷീർ ചിത്രം 'ഐ നോബഡി' മികച്ച പ്രതികരണങ്ങളോടെ പ്രദ‍ർശനം തുടരുന്നു. കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിൽ സോഷ്യോ പൊളിറ്റിക്കൽ ത്രില്ലർ ഗണത്തിൽ ഒരുക്കിയ ചിത്രം ജൂലൈ 9നാണ് തീയേറ്റർ റിലീസ് ചെയ്തത്. തിരുവനന്തപുരമാണ് കഥാപശ്ചാത്തലം. രാജീവൻ എന്ന സർക്കാർ ഉദ്യോഗസ്ഥൻ്റെ വേഷത്തിലാണ് പൃഥ്വിരാജ് എത്തുന്നത്. ഒരു ബാങ്ക് കവർച്ചക്ക് രാജീവൻ സാക്ഷിയാകുന്നതിനെ തുടർന്ന് അയാളുടെ വ്യക്തി ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. 'പൃഥ്വിരാജ് പ്രൊഡക്ഷൻസ്', 'ഇ4 എസ്ക്പീരിമെൻ്റ്' എന്നീ ബാനറിൽ സുപ്രിയ മേനോനും മുകേഷ് ആർ മേത്തയും സി വി സാരഥിയും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.


രാജീവും ഭാര്യ മീരയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് രാജീവിൻ്റെ കുടുംബം. മീരയുടെ വേഷം കൈകാര്യം ചെയ്തത് പാർവതിയാണ്. തങ്ങൾ നടത്തിയ ബാങ്ക് കവ‍ർച്ച രാജീവ് കണ്ടെന്ന് മനസ്സിലാക്കിയ കവർച്ചക്കാർ പണവുമായി കടന്നു കളയുന്നതിനിടയിൽ രാജീവനെ ബന്ധിയാക്കി കൊണ്ടുപോവുന്നു. ബാങ്കിൽ കവർച്ച നടന്ന കാര്യം എല്ലാവരും അറിയുകയും രാജീവനെ കാണാതാവുകയും ചെയ്തതോടെ കവർച്ചക്ക് പിന്നിൽ രാജീവാണോ എന്ന സംശയങ്ങൾ‌ ഉടലെടുക്കുകയും അയാൾ സമൂഹത്തിനു മുന്നിൽ ക്രൂശിക്കപ്പെടുകയും ചെയ്യുന്നു. സിനിമയുടെ ആരംഭം മുതൽ അവസാനം വരെ പ്രേക്ഷകരെ പിടിച്ചിരുത്താൻ തക്കവണ്ണമുള്ള എല്ലാ ചേരുവകളും ചേ‍‍ർ‍ത്താണ് സംവിധായകൻ നിസാം ബഷീർ ചിത്രം ഒരുക്കിയിരിക്കുന്നത്. സസ്പെൻസ് മാത്രമല്ല വൈകാരിക നിമിഷങ്ങളും ചിത്രത്തിൽ കാണാം. ജേക്സ് ബിജോയുടെ സംഗീതം കൂടെ ചേരുന്നതോടെ സിനിമ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുകെട്ടുന്നു. ചിത്രം രണ്ടാം പകുതിയിലേക്ക് കടക്കുന്നതോടെ മറ്റൊരു തലത്തിലേക്ക് എത്തുന്നു.


പൃഥ്വിരാജും പാർവതി തിരുവോത്തും തങ്ങളുടെ അഭിനയ മികവ് നേരത്തെ തന്നെ തെളിയിച്ചവരാണ്. ഇവരുടെ മക്കളായ് എത്തിയ നക്ഷത്രയും ആര്യ ഇസയും അവരുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കിയിട്ടുണ്ട്. റമീസ് എംബിയുടെ എഡിറ്റിങ്ങാണ് എടുത്ത് പറയേണ്ട മറ്റൊരു ഘടകം. ഒട്ടും തന്നെ ലാഗടിപ്പിക്കാതെ ചിത്രത്തെ മുന്നോട്ട് കൊണ്ടു പോവാൻ റമീസ് എംബിക്ക് സാധിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളുടെ തെറ്റായ സ്വാധീനവും ആൾക്കൂട്ടത്തിൻ്റെ മനശാസ്ത്രവും ഒരു പടികൂടി കടന്ന് അതിശയോക്തിപരമായി കൈകാര്യം ചെയ്യാനുള്ള സിനിമാറ്റിക് ലിബേർട്ടി 'ഐ നോബഡി' എടുക്കുന്നുണ്ട്. ഒരു ഹൈസ്റ്റ് സ്റ്റോറിയിൽ തുടങ്ങിയ ചിത്രം പതിയെ സോഷ്യോ പൊളിറ്റിക്കൽ ജോണറിലേക്ക് മനോഹരമായ് നീങ്ങുന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിയാവുന്നു.


മമ്മൂട്ടി നായകനായെത്തിയ 'റോഷാക്ക്’, ആസിഫ് അലിയുടെ ‘കെട്ട്യോളാണെന്റെ മാലാഖ’ എന്നീ ചിത്രങ്ങൾക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത 'ഐ നോബഡി'യിലെ മറ്റ് സുപ്രധാന കഥാപാത്രങ്ങൾ അശോകൻ, ബീന ആർ ചന്ദ്രൻ, ഹക്കീം ഷാ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, ജിജോയ് തുടങ്ങിയവരാണ് അവതരിപ്പിച്ചത്. 'എന്നു നിൻ്റെ മൊയ്ദീൻ', 'കൂടെ' തുടങ്ങിയ ചിത്രങ്ങൾക്ക് ശേഷം പാർവതിയും പൃഥ്വിരാജും വീണ്ടും ഒരുമിച്ച് എത്തിയ ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

Tags

  • cinema latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo-www.instagram.com/swasikavj/

‘ഭർതൃവീട്ടിൽ പറ്റുന്നില്ലെങ്കിൽ മകളോട് തിരിച്ച് വരാന്‍ മാതാപിതാക്കൾ പറയണം, വിവാഹം പോലെ ഡിവോഴ്സും ചെയ്യാം’: സ്വാസിക

‘ബിഗ് ബ്ലോക്ക്ബസ്റ്റർ വൈബ് ഇപ്പോഴേ വരുന്നുണ്ട്’; അഖിൽ അക്കിനേനിയുടെ 'ലെനിന്' ആശംസകളുമായി സാമന്ത

‘ബിഗ് ബ്ലോക്ക്ബസ്റ്റർ വൈബ് ഇപ്പോഴേ വരുന്നുണ്ട്’; അഖിൽ അക്കിനേനിയുടെ 'ലെനിന്' ആശംസകളുമായി സാമന്ത

photo-www.instagram.com/samvrithaakhil, www.instagram.com/sanjuktasunil/

"ഹാപ്പി ബർത്ത്‌ഡേ അമ്മ..."; അമ്മയ്ക്ക് ജന്മദിനാശംസകളുമായി സംവൃതയും സഹോദരിയും

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍

‘കമ്മിഷണര്‍ അങ്ങയെ പറ്റിച്ചതാണ് സാര്‍’; രമേശ് ചെന്നിത്തലയോട് അന്‍സിബ ഹസന്‍

‘എന്റെ ലീലച്ചേച്ചി, ഈ രാജ്യത്തല്ലേ ജീവിക്കുന്നത്, അറിവില്ലായ്മ ഒരു തെറ്റല്ല’; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

‘എന്റെ ലീലച്ചേച്ചി, ഈ രാജ്യത്തല്ലേ ജീവിക്കുന്നത്, അറിവില്ലായ്മ ഒരു തെറ്റല്ല’; കുളപ്പുള്ളി ലീലയ്ക്ക് ഭാഗ്യലക്ഷ്മിയുടെ മറുപടി

photo-www.instagram.com/sarayu_mohan/

‘ചേര്‍ത്ത് പിടിച്ചവര്‍, ഞാന്‍ കൂടെയുണ്ടെന്ന് പറയാതെ പറഞ്ഞവര്‍’; പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി പറഞ്ഞ് സരയു മോഹന്‍