ഇന്ത്യയിലെ ഓരോ സംസ്ഥാനങ്ങള്‍ക്കും അവരുടേതായ ഭാഷയും സംസ്കാരവും ഉണ്ട്. എന്നാല്‍ ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് ചേക്കേറേണ്ടി വരുമ്പോള്‍ പല ബുദ്ധിമുട്ടുകളും ആളുകള്‍ നേരുടാറുണ്ട്. ഇവയില്‍ ഭൂരിഭാഗം ആളുകളും ഭാഷാ സംബന്ധമായ പ്രശ്നങ്ങളാണ് നേരിടുന്നത്. എങ്കിലും ഭാഷ അറിയാത്തവര്‍ ഇംഗ്ലീഷിന്റെയും ഹിന്ദിയുടെയും സഹായത്തോടെ ആയിരിക്കും ആശയവിനിമയം നടത്തുന്നത്. എന്നാല്‍ ചെന്നെത്തുന്ന നാട്ടിലുള്ളവര്‍ പുറത്തീന്നുള്ളവരെ അന്യരാരയി തന്നെയാണ് കണക്കാക്കുന്നത്. കേരളം ഒഴികെയുള്ള സംസ്ഥാനങ്ങള്‍ക്ക് ഭാഷാ പ്രേമം കൂടുതലായതുകൊണ്ട് മറ്റുള്ള ഭാഷക്കാരെ അവര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണ്. ഇത് വെളിപ്പെടുത്തുന്ന ഒരു ചിത്രമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
റോഷന് റോയി എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ചിത്രം ട്വിറ്ററില്‍ പങ്കുവച്ചത്. തുടര്‍ന്ന് പ്രാദേശികത ആളുകളെ എത്രമാത്രം മോശമായി പെരുമാറാന്‍ സഹായിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഓട്ടോ റിക്ഷയുടെ പുറകിലെ കുറിപ്പ് പങ്കുവച്ചു കൊണ്ട് റോഷന് ഇങ്ങനെ എഴുതി, ' ഇത് ഏറ്റവും ഉയര്‍ന്ന ക്രമത്തിലുള്ള സെനോഫോബിയയാണ് (മറ്റ് ദേശക്കാരോടുള്ള വിദ്വേഷം), മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളെ മൂന്നാം ക്ലാസ് പൗരന്മാരായി കണക്കാക്കുന്നതിനുള്ള ന്യായീകരണമായി പ്രാദേശിക അഭിമാനം ഉപയോഗിക്കാനാവില്ല.' കുറിപ്പ് വളരെ വേഗം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. റോഷന് പങ്കുവച്ച ഫോട്ടോ ഒരു ഓട്ടോ റിക്ഷയുടെ പുറകില്‍ നിന്നുള്ള ചിത്രമായിരുന്നു. ഓട്ടോ റിക്ഷയുടെ പുറകില്‍ ഇങ്ങനെ എഴുതിയിരുന്നു, 'നിങ്ങള്‍ കര്‍ണാടകയിലാണ്, കന്നഡ പഠിക്കൂ. നിങ്ങളുടെ മനോഭാവം കാണിക്കരുത്, നിങ്ങള്‍ %$&^. നിങ്ങള്‍ ഇവിടെ യാചിക്കാനാണ് വന്നത്,' ഒരു പൊതു സ്ഥലത്ത് ഇത്രയേറെ വിദ്വേഷം പകര്‍ത്തുന്ന ഒരു കുറിപ്പ് കണ്ടിട്ടില്ലെന്നായിരുന്നു ഒരു കാഴ്ചക്കാരന് കുറിച്ചത്.
ചിത്രം പങ്കുവച്ച് മണിക്കൂറുകള്‍ക്കം പതിനയ്യായിരത്തിലേറെ പേര് കണ്ടുകഴിഞ്ഞു. നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനായെത്തിയത്. നിങ്ങള്‍ ജര്‍മ്മനിയില്‍ ജോലിക്കായി പോകുമ്പോള്‍ നിങ്ങള്‍ ജര്‍മ്മന്‍ പഠിക്കണം. അതു പോലെ തന്നെ ഇവിടെ ജോലി ചെയ്യുമ്പോള്‍ ആശയസംവാദനത്തിനായി നിങ്ങള്‍ കന്നട പഠിക്കണമെന്ന് ഒരു കാഴ്ചക്കാരന് കുറിച്ചു. ഈ കുറിപ്പിന് താഴെ റോഷന് തന്നെ മറുപടി പറഞ്ഞു. ' ജര്‍മ്മനിയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ തനിക്കുണ്ടെന്നും അവര്‍ ജര്‍മ്മന്‍ ഭാഷ പഠിക്കാതെ തന്നെ നന്നായി ജീവിക്കുന്നുണ്ടെന്നും അദ്ദേഹം എഴുതി. മാത്രമല്ല, ഇത്തരം പെരുമാറ്റത്തെ അസംബന്ധം കൊണ്ട് ന്യായീകരിക്കരുതെന്നും റോഷന് പ്രതികരിച്ചു.

Comments