
ലോകം മുഴുവനുള്ള നോളന് ആരാധകരുടെ ആകാംഷ അവസാനിപ്പിച്ച് കഴിഞ്ഞയാഴ്ചയാണ് ഓപ്പണ്‍ ഹെയ്മര്‍ തീയറ്ററില്‍ എത്തിയത്. നഗ്തയും ലൈംഗിക രംഗങ്ങളും തന്റെ സിനിമകളില്‍ നിന്നും ഒഴിവാക്കുന്ന പതിവുള്ള ക്രിസ്റ്റഫര്‍ നോളന് പക്ഷേ ഈ സിനിമയില്‍ നായകന് സിലിയന്‍ മര്‍ഫിയും നടി ഫ്ളോറന്‍സ് പുഗും തമ്മിലുള്ള ചൂടന്‍ രംഗങ്ങളും ഫ്ളോറന്‍സ് പുഗിന്റെ നഗ്നതയും പ്രദര്‍ശിപ്പിച്ച് ഞെട്ടിച്ചിട്ടുണ്ട്.
പക്ഷേ നോളനേക്കാള് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചത് ഇന്ത്യന്‍ സെന്‍സര്‍ബോര്‍ഡാണ്. സിനിമയുടെ ഇന്ത്യന്‍ പ്രിന്റുകളില്‍ ഫ്ളോറന്‍സ് പുഗിന്റെ നഗ്നതാപ്രദര്ശനരംഗം കണ്ട് നാണം വന്ന സെന്‍സര്‍ ബോര്‍ഡ്. നായികയുടെ രഹസ്യഭാഗങ്ങള്‍ മറച്ച് സെന്‍സര്‍ബോര്‍ഡ് നിര്‍മ്മിച്ച കറുത്ത വസ്ത്രം കൊടുത്തിട്ടുണ്ട്. നഗ്നരംഗത്ത് നടിയുടെ രഹസ്യഭാഗങ്ങള്‍ കറുത്ത പെയ്ന്റ് കൊണ്ടു സെന്‍സര്‍ബോര്‍ഡ് മറച്ചിട്ടുണ്ട്.
സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പരിഹാസരത്തിനും ട്രോളിനും കാരണമായിട്ടുണ്ട്. ഓപ്പണ്‍ ഹെയ്മറില് ഫ്ളോറന്‍സ് പുഗിന് കറുത്ത വസ്ത്രം അടിച്ചുകൊടുത്തതിന് ഇന്ത്യയിലെ ഏറ്റവും നല്ല സിജി വര്‍ക്കിനുള്ള പുരസ്ക്കാരം നല്‍കേണ്ടത് സെന്‍സര്‍ ബോര്ഡിനാണെന്നായിരുന്നു ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്.
ഇതിനൊപ്പം സിനിമ ഇന്ത്യയില്‍ മറ്റൊരു വിവാദത്തിനും തുടക്കമിട്ടിട്ടുണ്ട്. ഇരുവരും തമ്മിലുള്ള ലൈംഗിക രംഗത്ത് ഓപ്പണ്‍ ഹെയ്മര്‍ ഭഗവത്ഗീതയില്‍ നിന്നുള്ള ശ്ളോകങ്ങള്‍ വായിക്കുന്നതായി കാണിക്കുന്നുണ്ട്.
മനശ്ശാസ്ത്ര വിദഗ്ദ്ധയായ ജീന്‍ ടാറ്റ്ലറുമായുള്ള ലൈംഗിക രംഗത്ത് ടാറ്റ്ലര്‍ ഓപ്പണ്‍ ഹെയ്മറോട് തനിക്ക് മനസ്സിലാകാത്ത സംസ്കൃത ഭാഷയിലുള്ള പുസ്തകത്തില്‍ നിന്നും എന്തെങ്കിലും വായിക്കാമോയെന്ന് ചോദിക്കുന്നു. ഇതിന് 'ഞാന്‍ മരണമാണ്, ലോകങ്ങളെ നശിപ്പിക്കുന്നവന്' എന്ന് കൃഷ്ണന് അര്ജുനനോട് പറയുന്ന ഭഗവദ്ഗീതയിലെ ഭാഗമാണ് ഓപ്പണ്‍ ഹെയ്മര്‍ വായിക്കുന്നത്. ഇതാണ് വലിയ ചര്‍ച്ചകള്‍ക്ക് ഇടം നല്‍കിയിരിക്കുന്നത്. ഈ സീനില്‍ കാണിക്കുന്ന ഭഗവദ് ഗീതയുടെ പുറംചട്ടയും ബ്ളര്‍ ചെയ്താണ് കാണിച്ചിരിക്കുന്നത്. സിനിമയിലെ നഗ്നതാരംഗം വരുന്ന സ്ഥലത്തും ഭഗവദ്ഗീത ബ്ളര്‍ ചെയ്താണ് കാണിക്കുന്നത്.
ഇതും ചില ഇന്ത്യന്‍ ആരാധകരുടെ അതൃപ്തിയ്ക്ക് കാരണമായിട്ടുണ്ട്. ഈ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് അവരുടെ ആവശ്യം. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ ഉദയ് മഹുര്കൂര് സംവിധായകന് ക്രിസ്റ്റഫര്‍ നോളന് ഇക്കാര്യത്തില്‍ തുറന്ന കത്ത് തന്നെ എഴുതി.
കോടാനുകോടി ഹിന്ദുക്കളില്‍ പരിവര്‍ത്തനം സൃഷ്ടിച്ച് യുഗങ്ങളെ അതിജീവിച്ച് നിലനില്‍ക്കുന്ന ഗീതയുടെ സല്‍പ്പേരും പരിശുദ്ധതയും നിലനിര്‍ത്താന്‍ ഈ രംഗം സിനിമയില്‍ നിന്നും നീക്കം ചെയ്യണം. ഈ അപേക്ഷ അവഗണിച്ചാല്‍ അത് ഇന്ത്യന്‍ നാഗരികതയ്ക്ക് മേലുള്ള കടന്നുകയറ്റമാണെന്നും ഉടന്‍ നടപടി പ്രതീക്ഷിക്കുന്നതായും കത്തില്‍ പറയുന്നു.
അതേകസമയം സിനിമയിലെ ലൈംഗികരംഗം റിലീസിന് മുമ്പ് തന്നെ ചര്‍ച്ചയായിരുന്നു. സിനിമയില്‍ നായിക ജീന്‍ ടാട്ട്ലോക്കും നായകന് റോബര്‍ട്ട് ഓപ്പണ്ഹെയ്മറും തമ്മിലുള്ള ലൈംഗിക രംഗം ഒഴിവാക്കാന്‍ കഴിയാത്തതാണെന്നാണ് സംവിധായകന് നോളന് തന്നെ പറഞ്ഞത്. സിനിമയില്‍ പുഗിന്റെ ജീന്‍ ടാട്ട്ലോക്ക് മനശ്ശാസ്ത്ര വിദഗ്ദ്ധയും ഫിസിഷ്യനുമാണ്. ആറ്റം ബോംപിന്റെ ഉപജ്ഞാതാവായ ഓപ്പണ്‍ ഹെയ്മര്‍ ശാസ്ത്രജ്ഞനൊപ്പം സംസ്കൃതത്തില്‍ ആവഗാഹമുള്ള ആളുമായിരുന്നു. ഭഗവദ്ഗീത ഉള്‍പ്പെടെ ധാരാളം സംസ്കൃത പുസ്തകങ്ങള്‍ അദ്ദേഹം ഒറിജിനലില്‍ പഠിച്ചിരുന്നു.






