
വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ പോളണ്ടെ കേപ്പില്‍ വിവാഹനിശ്ചയത്തിനിടെ വധു 100 അടി താഴ്ചയിലേക്ക് വഴുതി വീണു. 39 കാരിയായ യെസിം ഡെമിര്‍ എന്ന സ്ത്രീയാണ് കാമുകന് നിസാമെറ്റിന്‍ ഗുര്‍സുവുമായുള്ള വിവാഹനിശ്ചയം ആഘോഷിക്കുന്നതിനിടെ കുത്തനെയുള്ള പാറക്കെട്ടില്‍ നിന്ന് താഴേക്ക വീണത്. ജൂലൈ 6 നാണ് സംഭവം.
മിസ്റ്റര്‍ ഗുര്‍സു മിസ് ഡെമിറിനോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും വിവാഹനിശ്ചയം ആഘോഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. കാറില്‍ തിരിച്ചെത്തിയ വരന് പെട്ടെന്ന് ഒരു നിലവിളി കേള്‍ക്കുകയും ശബ്ദം കേട്ട മലഞ്ചെരുവിനടുേത്തക്ക് എത്തിയപ്പോള്‍ വധു പാറയില്‍ നിന്ന് വീണതായി കാണുകയുമായിരുന്നു. ഡെമിര്‍ ആദ്യം രക്ഷപ്പെട്ടെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങുകയായിരുന്നു.
നല്ലൊരു ഓര്‍മ്മയ്ക്കായിട്ടാണ് തങ്ങള്‍ ഇത്തരമൊരു സ്ഥലം തിരഞ്ഞെടുത്തതെന്ന് ഇയാള്‍ പിന്നീട് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. 'പ്രൊപ്പോസലിനു ശേഷം ഒരു റൊമാന്റിക് ഓര്‍മ്മക്കായി ഞങ്ങള്‍ അത് തിരഞ്ഞെടുത്തു, ഞങ്ങള്‍ കുറച്ച് മദ്യം കഴിച്ചു, എല്ലാം പെട്ടെന്ന് സംഭവിച്ചു, എന്നാണ് വരന് മാധ്യമങ്ങളോട് പറഞ്ഞത്. 'എല്ലാവരും വന്ന് സൂര്യാസ്തമയം കാണുന്ന സ്ഥലമാണിത്. എന്നിരുന്നാലും, റോഡുകള്‍ വളരെ മോശമാണ്, പാറയുടെ അരികില്‍ ഒരു മുന്‍കരുതലും ഇല്ല. ഇവിടെ വേലി കെട്ടണം, മുന്‍കരുതലുകള്‍ എടുക്കണം.' എന്ന് വധുവിന്റെ സുഹൃത്തുക്കളും ആവശ്യപ്പെട്ടു.






